‘സംസാരിക്കാൻ കഴിയില്ലെങ്കിൽ മിണ്ടാതെ നിന്നോ’; കെ.ടി. ജലീലിനോട് സ്പീക്കർ

തിരുവനന്തപുരം: അടിയന്തര പ്രമേയ ചർച്ചക്കിടെ സ്പീക്കർ എ.എൻ. ഷംസീറും കെ.ടി. ജലീലും തമ്മിൽ തർക്കം. സംസാരത്തിനിടെ, പ്രതിപക്ഷാംഗങ്ങൾ തുടർച്ചയായി ഇടപെട്ടതോടെ കെ.ടി. ജലീൽ സംസാരം നിർത്തി.

പ്രസംഗം തുടരാൻ സ്പീക്കർ പലവട്ടം ആവശ്യപ്പെട്ടെങ്കിലും തന്‍റെ സമയം പ്രതിപക്ഷം അപഹരിക്കുന്നുവെന്നായി ജലീൽ. രണ്ട് മിനിറ്റേ ബാക്കിയുള്ളൂവെന്നും അധികം സമയം നൽകാനാവില്ലെന്നും ഷംസീർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

അവർ തടസ്സപ്പെടുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ താൻ സംസാരിക്കുന്നില്ലെന്നായി ജലീൽ. അത് ‘നിങ്ങളുടെ ഇഷ്ടമെന്നും സംസാരിക്കാൻ കഴിയില്ലെങ്കിൽ മിണ്ടാതെ നിന്നോ’ എന്ന് സ്പീക്കറും തിരിച്ചടിച്ചു. പിന്നാലെ ജലീൽ സംസാരം തുടരുകയായിരുന്നു.

Full View


Tags:    
News Summary - Speaker AN Shamseer to KT Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.