സി.എ.ജി റിപ്പോര്‍ട്ട് വിവാദത്തില്‍ സ്പീക്കര്‍ക്ക് അതൃപ്തി

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് വിവാദത്തില്‍ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന് അതൃപ്തി. സി.എ.ജി റിപ്പോർട്ട് സംബന്ധിച്ച വിവാദങ്ങളിലേക്ക് നിയമസഭയെ വലിച്ചിഴച്ചുവെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍. വിഷയത്തിൽ സ്പീക്കര്‍ നിയമോപദേശം തേടുമെന്നാണ് അറിയുന്നത്.

പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കിയിരിക്കുന്ന സാഹചര്യത്തിൽ ധനമന്ത്രിയോട് സ്പീക്കർ വിശദീകരണം ആവശ്യപ്പെട്ടുവെങ്കിലും തോമസ് ഐസക് ഇതുവരെ മറുപടി നൽകിയിട്ടില്ല. മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. അവകാശലംഘനമെന്ന പ്രതിപക്ഷ വാദം സ്പീക്കര്‍ അംഗീകരിച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.