തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിെൻറ പി.സി. വിഷ്ണുനാഥിനെ 56 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് രാേജഷ് സഭയുടെ 23ാം സ്പീക്കർ ആയത്.
136 അംഗങ്ങളാണ് ബാലറ്റ് പേപ്പർ മുഖേന നടന്ന വോെട്ടടുപ്പിൽ പെങ്കടുത്തത്. രാജേഷിന് 96 ഉം പി.സി. വിഷ്ണുനാഥിന് 40 ഉം വോട്ടു ലഭിച്ചു. തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ പ്രോം ടെം സ്പീക്കർ പി.ടി.എ. റഹിമും ആരോഗ്യ പ്രശ്നങ്ങളാൽ എത്താത്ത മന്ത്രി വി. അബ്ദുറഹിമാൻ, എം. വിൻസൻറ്, കെ. ബാബു (നെന്മാറ) എന്നിവരും വോട്ട് ചെയ്തില്ല.
പത്രികകൾ സ്വീകരിച്ച് ഒമ്പത് മണിയോടെ നടപടികൾ ആരംഭിച്ചു. പ്രോ ടെം സ്പീക്കർ പി.ടി.എ. റഹിമാണ് തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകിയത്. സ്പീക്കറുടെ ഡയസിൽ ഇരുവശങ്ങളിൽ ഒരുസമയം രണ്ടുപേർക്ക് വോട്ട് ചെയ്യാൻ കഴിയുന്ന വിധമായിരുന്നു ക്രമീകരണങ്ങൾ.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.വി. ഗോവിന്ദനുമാണ് ആദ്യം വോട്ട് ചെയ്തത്. ഒരു മണിക്കൂറിനുള്ളിൽ വോെട്ടടുപ്പ് നടപടികൾ പൂർത്തിയാക്കി. വോട്ട് ചെയ്യാനെത്തിയ കാനത്തിൽ ജമീല സ്പീക്കറുടെ ഡയസിൽ കാൽതെറ്റി വീഴാൻ പോയത് എല്ലാവരിലും ആശങ്കയുണ്ടാക്കി. പേര് വിളിച്ചപ്പോൾ സഭയിലില്ലാതിരുന്ന ഷാഫി പറമ്പിലാണ് അവസാനമായി വോട്ട് ചെയ്തത്.
തുടർന്ന് രണ്ട് സ്ഥാനാർഥികളുടെ ഏജൻറുമാരായ എ.എൻ. ഷംസീർ, അൻവർ സാദത്ത് എന്നിവരുടെ സാന്നിധ്യത്തിൽ വോെട്ടണ്ണൽ നടന്നു. അതിനുശേഷം എം.ബി. രാജേഷിനെ വിജയിയായി പ്രോ ടെം സ്പീക്കർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ചേർന്ന് അദ്ദേഹത്തെ ഡയസിലേക്ക് ആനയിച്ചു. സഭാ നടപടികൾ പൂർത്തിയാക്കിയശേഷം പുറത്തെത്തി മഹാത്മ ഗാന്ധി പ്രതിമയിലും ഇ.എം.എസിെൻറ പ്രതിമയിലും പുഷ്പാർച്ചന നടത്തിയശേഷം സ്പീക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് കന്നിപ്രവേശനത്തിൽതന്നെ സഭാനാഥനായി എന്ന പ്രേത്യകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.