എം.എൽ.എമാരെ ചാനൽ അവതാരകർക്ക് വിമർശിക്കാം, അധിക്ഷേപിക്കരുതെന്ന് സ്പീക്കർ

തിരുവനന്തപുരം: ചാനൽ അവതാരകരും മാധ്യമപ്രവർത്തകരും എം.എൽ.എമാരെ അധിക്ഷേപിക്കരുതെന്ന് സ്പീക്കർ എം.ബി. രാജേഷ്. എം.എൽ.എമാർക്കെതിരെ വിമർശനങ്ങളാകാം. അധിക്ഷേപത്തെ വിമർശനമായി കണക്കാക്കാൻ സാധിക്കില്ലെന്നും സ്പീക്കർ പറഞ്ഞു.

അന്തസുള്ള വാക്കുകൾ ഭാഷാ പ്രയോഗം കൊണ്ട് വിമർശിക്കാം. അധിക്ഷേപത്തെ ഗൗരവമായി കാണും. ഇക്കാര്യം എല്ലാ മാധ്യമപ്രവർത്തകർക്കും അവതാരകർക്കും ബാധകമാണ്.

നിയമസഭ വിമർശനത്തിന് അതീതമല്ല. അധിക്ഷേപിച്ചെന്ന തരത്തിൽ പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും സ്പീക്കർ പറഞ്ഞു.

Tags:    
News Summary - Speaker MB Rajesh react to News Channel Anchors Critisisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.