തിരുവനന്തപുരം: സാേങ്കതികതയുടെ വടംവലികൾക്കൊടുവിൽ കസ്റ്റംസിെൻറ ചോദ്യംചെയ്യലിനു വെള്ളിയാഴ്ച ഹാജരാവാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണെൻറ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ തീരുമാനിച്ചു.
സ്പീക്കറും കസ്റ്റംസുമായി കൊമ്പ് കോർക്കുന്നതിന് വഴിതുറന്ന സംഭവത്തിൽ നിയമസഭ സെക്രട്ടറിയുടെ കത്ത് തള്ളി വീണ്ടും നോട്ടീസ് നൽകിയതിനെ തുടർന്നാണു അസി. പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിന് ഹാജരാവുന്നത്.
ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യാൻ കസ്റ്റംസ് നേരത്തേ രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും അയ്യപ്പൻ ഹാജരായിരുന്നില്ല. പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്നു നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ കസ്റ്റംസിന് കത്ത് നൽകി.
ഇത് തള്ളിയ കസ്റ്റംസ് അയ്യപ്പന് വീണ്ടും നോട്ടീസ് നൽകി. സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നായിരുന്നു കസ്റ്റംസ് നിലപാട്. നേരത്തേ ഓഫിസ് വിലാസത്തിലാണ് നോട്ടീസ് അയച്ചതെങ്കിൽ ഇത്തവണ വീട്ടിലേക്കാണ് അയച്ചത്. ആദ്യം നോട്ടീസ് ലഭിച്ചില്ലെന്നു പറഞ്ഞു ഹാജരാവാതിരുന്ന അയ്യപ്പൻ പിന്നീട് രേഖാമൂലം നോട്ടീസ് നൽകിയപ്പോൾ നിയമസഭാ സമ്മേളനത്തിെൻറ തിരക്ക് ചൂണ്ടിക്കാട്ടിയും ഹാജരായില്ല.
തെൻറ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ നടപടിക്രമങ്ങൾ പാലിക്കണമെന്ന നിലപാടിലായിരുന്നു സ്പീക്കർ. കസ്റ്റംസിന് അയച്ച കത്ത് അന്വേഷണത്തെ തടസ്സപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.
റൂൾസ് ഓഫ് ബിസിനസ് 165 ചട്ടത്തിൽ എം.എൽ.എമാർക്ക് എന്ന് എടുത്തുപറഞ്ഞിട്ടില്ല. ജീവനക്കാർക്കും നിയമപരിരക്ഷ ബാധകമാണ്. ഭയമില്ലെന്നും തനിക്കെതിരെ വരുന്ന വാർത്തകൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.