തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർഥി സമരം ശക്തിപ്പെട്ടിരിക്കെ കൂട്ട സ്ഥിരപ്പെടുത്തൽ അടക്കം സുപ്രധാന തീരുമാനങ്ങൾക്കായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം.
മന്ത്രിസഭയിലേക്ക് ഫയലുകൾ തയാറാക്കാനായി അവധിയായിരുെന്നങ്കിലും ശനിയും ഞായറും സെക്രേട്ടറിയറ്റ് പ്രവർത്തിച്ചു. പത്തുവർഷം പൂർത്തിയാക്കിയ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് തീരുമാനം.
കേരള ബാങ്കിൽ 1850ഒാളം താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നിർേദശം സഹകരണ സെക്രട്ടറി മടക്കിയിരുന്നു. ഇത് തിങ്കളാഴ്ച തിരിച്ചെത്താൻ സാധ്യത കുറവാണ്.
വനം വകുപ്പ് (വാച്ചർ), കേരഫെഡ്, ആർ.സി.സി, സ്കോൾ കേരള, നിർമാണ തൊഴിലാളി ക്ഷേമനിധി, വനിത വികസന കോർപറേഷൻ, കെ.എ.എൽ, റിമോട്ട് സെൻസിങ് സെൻറർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി, കെ.എച്ച്.ആർ.ഡബ്ല്യു.എസ് തുടങ്ങിയവ അടക്കം നിരവധി സ്ഥാപനങ്ങളിൽനിന്ന് സ്ഥിരപ്പെടുത്തൽ നിർദേശങ്ങളുണ്ട്.
വോട്ടുറപ്പിക്കാൻ സഹായകമായ മറ്റ് നിരവധി തീരുമാനങ്ങളും തിങ്കളാഴ്ച ഉണ്ടാകും. തീരുമാനങ്ങൾ തൊട്ടടുത്ത ദിവസം തന്നെ ഉത്തരവായി ഇറക്കും. ഫെബ്രുവരി 20ഒാടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. അതിന് മുമ്പ് ഉത്തരവുകൾ ഇറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.