വനമേഖലയിലെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് 

തിരുവനന്തപുരം: പൊലീസ് വകുപ്പിൽ വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് രൂപീകരിക്കും. വനത്തിനുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ സംയുക്തമായി അന്വേഷിക്കാന്‍ ഇതുവഴി കഴിയും. പൊലീസ്, ഫോറസ്റ്റ് വകുപ്പുകളിലെ  ഉദ്യോഗസ്ഥരായിരിക്കും യൂനിറ്റില്‍ ഉണ്ടാകുക. 

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുതിര്‍ന്ന പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. 

വനത്തിനുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഇന്‍റലിജന്‍സ് വിവരങ്ങള്‍ പൊലീസും ഫോറസ്റ്റും പരസ്പരം പങ്കുവെക്കും. ഇതുവഴി ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെ പെട്ടെന്നുതന്നെ നിയമത്തിനു മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. 

പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ സ്വീകരിച്ച നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് പൊലീസ്, ഫോറസ്റ്റ്, റവന്യൂ, പട്ടികവര്‍ഗ്ഗ വകുപ്പ് എന്നിവയുടെ സംയുക്തയോഗം മൂന്നുമാസത്തിലൊരിക്കല്‍ ചേരാന്‍ മുഖ്യമന്ത്രി നിർദേശിച്ചു.

Tags:    
News Summary - special investigation unit for wild life crimes -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.