തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിശ്ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖല ഓഫിസുകളില്‍ മാത്രമായിരുന്നു ഇൗ തസ്തികകൾ. വനിത ശിശുവികസന വകുപ്പ് ജില്ല ഓഫിസര്‍മാരെയാണ് നിയമഭേദഗതിയിലൂടെ നിയമിച്ചത്. വകുപ്പ് ഡയറക്ടറെ ചീഫ് ഓഫിസറായും നിയമിച്ചു. ജില്ല തലത്തിലെ ഓഫിസര്‍മാരുടെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായി.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളില്‍ സ്ത്രീകളെ സഹായിക്കാൻ സന്നദ്ധ സംഘടനകളുടെ താൽപര്യപത്രവും ക്ഷണിച്ചു. ജില്ലതല അഡ്വൈസറി ബോര്‍ഡ് രൂപവത്കരിക്കും. വിദ്യാർഥികള്‍ക്കായി കോളജുകള്‍, എന്‍.എസ്.എസ് എന്നിവയുമായി സഹകരിച്ച് അവബോധ ക്ലാസുകൾ സംഘടിപ്പിച്ചുവരുന്നതായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.