തൃശൂരിലെ സർക്കാർ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രത്യേക പ്രാർഥന: അന്വേഷണം തുടങ്ങി

തൃശൂർ: തൃശൂരിലെ സർക്കാർ ഓഫീസിൽ പ്രാർത്ഥന സംഘടിപ്പിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ. തൃശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടന്നതായി പരാതിയുണ്ടായത്. കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടന്നു എന്നായിരുന്നു പരാതി. സംഭവം അന്വേഷിക്കാൻ സബ് കലക്ടറെ ചുമതലപ്പെടുത്തി.

ആഴ്ചകൾക്ക് മുമ്പ് ഓഫീസ് സമയം തീരുന്നതിന് മുമ്പ് വൈകീട്ട് നാലരയോടെയാണ് പ്രാർഥന നടന്നത്. പ്രാർഥനയിൽ പങ്കെടുക്കണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ജീവനക്കാരോട് നിർദേശിച്ചിരുന്നു. ഓഫീസിലെ ചൈൽഡ് ലൈൻ പ്രവർത്തകർക്കും പ്രാർഥനയി പങ്കെടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഇതിന് നേതൃത്വം നൽകിയത്. ഓഫീസർ ഒഴികെയുള്ള ജീവനക്കാർ കരാർ തൊഴിലാളികളായതിനാൽ നിർദേശം മറികടക്കാനായില്ല.

ഓഫീസർ ചുമതലയേറ്റതുമുതൽ ഓഫീസിൽ നെഗറ്റീവ് എനർജി ആണെന്ന് അവർ പറഞ്ഞിരുന്നു. പൊസിറ്റീവ് എനർജി ഇല്ലാത്തതിനാൽ ഓഫീസിൽ നിരന്തരം പ്രശ്നങ്ങളും പ്രതിസന്ധികളുമണ്ടാകുന്നു. അത് ഓഫീസിലെ നെഗറ്റീവ് എനർജി മൂലമാണെന്നും ഓഫീസർ പറഞ്ഞു.

ഒടുവിൽ പ്രാർഥന നടത്താൻ ചൈൽഡ് ലൈൻ പ്രവർത്തകരിൽ ഒരാൾ ളോഹ ധരിച്ച് ബൈബിളുമെടുത്ത് പ്രാർഥന നടത്തിയെന്നാണ് പരാതി.

Tags:    
News Summary - Special prayer to expel negative energy at government office in Thrissur: Investigation initiated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.