േപാളിംഗ്​ ബൂത്തിൽ മുതിർന്നപൗരൻമാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്ക​ുന്ന ​േപാളിംഗ്​ ബൂത്തിൽ ഇക്കുറി മൂന്ന്​ ക്യൂ ഉണ്ടാകുമെന്ന്​ മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ടീക്കാറാം മീണ. സ്ത്രീകൾ പുരുഷൻമാർ എന്നിവർക്ക്​ പുറമെ മുതിർന്നപൗരൻമാർക്കും ഭിന്നശേഷിക്കാർക്കുമായി ഒരു ക്യൂ കൂടി ഉൾപ്പെട​ുത്തുമെന്ന്​ അദ്ദേഹം അറിയിച്ചു.

ഭിന്നശേഷി വോട്ടർമാർക്കായി പ്രത്യേക യാത്രാ സൗകര്യം ഒരുക്കും. വോട്ടുചെയ്യാൻ എത്തുന്ന ഭിന്നശേഷിക്കാർക്ക് പൊതുഗതാഗത സംവിധാനത്തിൽ സൗജന്യ പാസും നൽകുമെന്ന്​ അദ്ദേഹം അറിയിച്ചു.

കാഴ്ചപരിമിതരായ വോട്ടർമാർക്കായി ബ്രെയിൽ സ്ലിപ്പുകൾ വിതരണം ചെയ്യും. എല്ലാ പോളിംഗ്​ ബൂത്തുകളിലും ഇത്തരത്തിലെ ഒരു ഡമ്മി ബാലറ്റ് പ്രിസൈഡിംഗ് ഓഫീസറുടെ മേശപ്പുറത്ത് ഉണ്ടാകും. കാഴ്ചപരിമിതിയുള്ള വോട്ടർമാർക്ക് ഇതിൽ ട്രയൽ ചെയ്യാം. ഇത്തരത്തിൽ 45,000 ഡമ്മി ബ്രെയിൽ സ്ലിപ്പുകൾ പ്രിന്‍റ്​​​​ ചെയ്യും.

ഫോട്ടോ ഒഴിവാക്കിയുള്ള വോട്ടർ സ്ലിപ്പുകളാവും ഇത്തവണ വിതരണം ചെയ്യുക. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വോട്ടർ ഗൈഡും വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.​ കോവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ താപനില പരിശോധിക്കും. ചൂട് കൂടുതൽ കണ്ടെത്തുന്ന വോട്ടർമാരെ മാറ്റി നിർത്തും. ഒരു മണിക്കൂറിന് ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതൽ കണ്ടെത്തിയാൽ അവർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാൻ അവസരം നൽകും. പോളിംഗ് ബൂത്തിൽ എത്തുന്ന വോട്ടർമാർ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയാനായി മാസ്‌ക്ക് താഴ്ത്തിക്കാണിക്കണമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Special queue for senior citizens and persons with disabilities at the polling booth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.