മംഗളൂരു-കൊച്ചുവേളി പ്രത്യേക ​െട്രയിൻ 23മുതൽ

മംഗളൂരു:കൊച്ചുവേളിക്കും മംഗളൂരു ജങ്ഷനുമിടയിൽ പ്രത്യേക ​െട്രയിൻ (06053)ഈ മാസം 23 മുതൽ സർവീസ്​ നടത്തും. കൊച്ചുവേളിയിൽ നിന്ന് 23, 30 തീയതികളിൽ വൈകുന്നേരം 6.30ന് പുറപ്പെടുന്ന ​െട്രയിൻ പിറ്റേന്ന് രാവിലെ 5.10ന് മംഗളൂരുവിലെത്തും. മാർച്ച്​ 25, ഏപ്രിൽ ഒന്ന് തീയതികളിൽ വൈകുന്നേരം 3.40ന് മംഗളൂരു വിടുന്ന ​െട്രയിൻ(06054)പിറ്റേന്ന് രാവിലെ അഞ്ചിന് കൊച്ചുവേളിയിലെത്തും.

എ.സി ടയർ-ഒന്ന്, എ.സി.ത്രീടയർ-രണ്ട്, സ്ലീപ്പർ-ഏഴ്, ജനറൽ-മൂന്ന്, ലഗ്ഗേജ്-രണ്ട് എന്നിങ്ങിനെയാണ് കോച്ചുകൾ. കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണ്ണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങനൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.

Tags:    
News Summary - Special train for Mangaluru - Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.