representational image

ചെന്നൈയിലേക്കും താംബരത്തേക്കും സ്പെഷൽ ട്രെയിൻ

തിരുവനന്തപുരം: പൂജ, ദീപാവലി ഉത്സവ സീസണിലെ തിരക്ക് പരിഹരിക്കുന്നതിന് തിരുവനന്തപുരത്തുനിന്ന് താംബരം, ചെന്നൈ സെൻട്രൽ എന്നിവിടങ്ങളിലേക്കും തിരിച്ചും സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ. ബുധനാഴ്ച രാവിലെ ഉച്ചക്ക് 12ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം-താംബരം സ്പെഷൽ (06054) അടുത്ത ദിവസം രാവിലെ ആറിന് താംബരത്തെത്തും. ഒക്ടോബർ ആറിന് ഉച്ചക്ക് 2.30ന് താംബരത്തുനിന്ന് പുറപ്പെടുന്ന താംബരം-തിരുവനന്തപുരം സ്പെഷൽ (06053) അടുത്ത ദിവസം രാവിലെ 7.40 ന് തിരുവനന്തപുരത്തെത്തും.

ഓക്ടോബർ 25ന് രാത്രി 7.40 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം-ചെന്നൈ സ്പെഷൽ (06056) അടുത്ത ദിവസം ഉച്ചക്ക് 12.30 ന് ചെന്നൈയിലെത്തും. ചെന്നൈയിൽനിന്ന് ഒക്ടോബർ 26ന് വൈകീട്ട് 3.10ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന ചെന്നൈ-തിരുവനന്തപുരം സ്പെഷൽ അടുത്ത ദിവസം രാവിലെ ഏഴിന് തിരുവനന്തപുരത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

Tags:    
News Summary - Special train to Chennai and Tambaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.