തിരുവനന്തപുരം: പൊലീസുകാർക്ക് വിദേശികളുമായി ഇടപെടുന്നതിൽ പ്രത്യേക പരിശീലനം നൽകാൻ തീരുമാനം. കോവളത്തെ സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശികളുമായി ഇടപെടുന്നതിന് പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാർ അറിയിച്ചു.
വിദേശികളോട് പൊലീസിന് മികച്ച സമീപനമാണെന്നും അവരുടെ സുരക്ഷിതത്വം പൊലീസിന്റെ കർത്തവ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. കോവളത്തെ വിദേശിയ അവഹേളിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്.ഐ നൽകിയ പരാതി പരിശോധിക്കും. വിശദമായ അന്വേഷണം നടത്തിയ ശേഷം പരാതിയിൽ തീരുമാനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.