ആമ്പല്ലൂരിൽ വൻ സ്​പിരിറ്റ്‌ വേട്ട; 2450 ലിറ്റർ സ്പിരിറ്റ്​ പിടികൂടി

തൃശൂർ: ആമ്പല്ലൂരിൽനിന്ന്​ വൻതോതിൽ സ്​പിരിറ്റ്​ പിടികൂടി. വീട്ടിൽ 70 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 2,450 ലിറ്റർ സ്​പിരിറ്റാണ്​ എക്​സൈസ്​ കമീഷണറുടെ സ്​റ്റേറ്റ്​ എക്​സൈസ്​ എൻഫോഴ്​സ്​ സ്​ക്വാഡ്​ പിടികൂടിയത്​.

വീട്ടിലെ താമസക്കാരനായ രഞ്​ജിത്ത്​, കൂട്ടാളികളായ ദയാനന്ദൻ, ജയിംസ്​ എന്നിവരെ അറസ്​റ്റ്​ ചെയ്​തു. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ്​ പ്രാഥമിക വിവരമെന്ന്​ എക്​സൈസ്​ വൃത്തങ്ങൾ അറിയിച്ചു. എൻഫോഴ്‌സ്‌മെൻറ്​ സ്‌ക്വാഡിന്​ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്​ഡ്​.

പിടിച്ചെടുത്ത സ്​പിരിറ്റ്​

ടീം ലീഡർ സർക്കിൾ ഇൻസ്‌പെക്​ടർ ടി. അനികുമാറും സംഘവുമാണ്​ റെയ്​ഡ്​ നടത്തിയത്​​. സർക്കിൾ ഇൻസ്‌പെക്​ടർ ജി. കൃഷ്​ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്​ടർമാരായ കെ.വി. വിനോദ്, ടി.ആർ. മുകേഷ് കുമാർ, അസി. എക്‌സൈസ് ഇൻസ്പെക്​ടർ മധുസൂദനൻ നായർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ജസീം, വിശാഖ്,സുബിൻ, ഷംനാദ്, രാജേഷ് എന്നിവരും ഉണ്ടായിരുന്നു. 

Tags:    
News Summary - spirit seized from Amballur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.