തിരുവനന്തപുരം: സ്പ്രിൻക്ലർ കരാറിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച പുതിയ സമിതിയുടെ അധ്യക്ഷൻ 75,000 രൂപ ശമ്പളം ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് നൽകിയ കത്ത് പുറത്തായി. വിഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിലാണ് 75,000 രൂപ വേതനം ആവശ്യപ്പെടാനുള്ള തീരുമാനം.ചെയർമാന് 75,000 രൂപ ശമ്പളം വേണം, റിട്ട. നിയമവകുപ്പ് സ്പെഷൽ സെക്രട്ടറിയെ കൺസൾട്ടൻറാക്കണം.
മറ്റൊരു അംഗത്തിന് ജോലിയുടെ അടിസ്ഥാനത്തിൽ പ്രതിഫലം നിശ്ചയിക്കണം, േഡറ്റ എൻട്രി ഓപറേറ്റർക്ക് 7500 രൂപയും ഓഫിസ് അറ്റൻഡൻറിന് 5000 രൂപയും നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ ഒമ്പതിന് പൊതുഭരണ സെക്രട്ടറിക്ക് അയച്ച ചെയർമാെൻറ കത്താണ് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.