ബിനു

സമൂഹ മാധ്യമത്തിൽ ശ്രീ നാരായണ ഗുരുവിനെ അധിക്ഷേപിച്ചു; ഒരാൾ അറസ്റ്റിൽ

കൊട്ടാരക്കര: സമൂഹമാധ്യമം വഴി ശ്രീ നാരായണ ഗുരുവിനെ അധിക്ഷേപിച്ചയാളെ കൊട്ടാരക്കര പൊലീസ് അറസ്​റ്റ്​ ചെയ്തു. നെടുവത്തൂർ കുറുമ്പാലൂർ ചരിയിൽ മേലതിൽ ബിനു (42) ആണ് അറസ്റ്റിലായത്.

ശ്രീ നാരായണ ഗുരു സമാധി ദിനത്തിലാണ് ഇയാൾ ഫേസ്​ബുക്കിൽ അധിക്ഷേപ പോസ്റ്റിട്ടത്. ഇതിനെതിരെ നിരവധി പേർ പ്രതികരിക്കുകയുമുണ്ടായി.

സംഭവം ശ്രദ്ധയിൽപെട്ട കൊട്ടാരക്കരയിലെ എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്‍റ്​ ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്‍റ്​ പ്രവർത്തകർ ഇയാളെ അന്വേഷിച്ച് കണ്ടെത്തുകയും പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു.

ഇയാൾ മാനസിക വൈകല്യമുള്ളയാളാണെന്ന് സംശയിക്കുന്നു. വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Sree Narayana Guru insulted on social media; One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.