തിരുവനന്തപുരം: വിദഗ്ധചികിത്സക്ക് ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്ര വേശിപ്പിച്ച നവജാതശിശുവിെൻറ ആരോഗ്യനില തൃപ്തികരം. ശസ്ത്രക്രിയയും തുടർചികിത്സയു ം സംബന്ധിച്ച രക്ഷിതാക്കളുടെ അന്തിമ അനുമതിക്ക് കാത്തിരിക്കുകയാണ് ആശുപത്രി അധികൃ തർ.
പെരിന്തൽമണ്ണ അൽ ശിഫ ആശുപത്രിയിൽനിന്ന് ബുധനാഴ്ച രാത്രിയാണ് നാലുദിവസം പ് രായമുള്ള ആൺകുഞ്ഞിനെ ശ്രീചിത്ര മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വെൻറിലേറ്റർ സംവിധാനം മാറ്റി. രക്തത്തിൽ ഓക്സിജെൻറ അളവ് ക്രമാതീതമായി കുറവുള്ള കുഞ്ഞ് പീഡിയാട്രിക് കാര്‍ഡിയോളജി വിദഗ്ധരുടെ നിരീക്ഷണത്തിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഹൈപ്പോ പ്ലാസ്റ്റിക് ലെഫ്റ്റ് ഹാര്‍ട്ട് സിന്‍ഡ്രോം എന്ന അസുഖമുള്ള കുഞ്ഞുങ്ങൾക്ക് വിവിധ ഘട്ടങ്ങളിൽ മൂന്നോ അതിലധികമോ ശസ്ത്രക്രിയ അത്യാവശ്യമായി വരും. തുടർചികിത്സയും പരിചരണവും ചെലവേറിയതും ശ്രമകരവുമാണ്. ശസ്ത്രക്രിയക്ക് ശ്രീചിത്ര അധികൃതർ സജ്ജമാണെങ്കിലും രക്ഷിതാക്കൾ തീരുമാനം അറിയിച്ചിട്ടില്ല. ഇവർക്ക് വെള്ളിയാഴ്ച വരെ സമയം നൽകിയിട്ടുണ്ട്.
ശ്രീചിത്രയിൽ ഡോ. ദീപ, ഡോ. ഹരികൃഷ്ണന്, ഡോ. ബൈജു എസ്. ധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിെൻറ മേൽനോട്ടത്തിലാണ് ചികിത്സ. ജന്മനാ അതീവ ഗുരുതരാവസ്ഥയിലുള്ള ശിശുവിനെ ബുധനാഴ്ച രാത്രി 10.40ഓടെയാണ് ശ്രീചിത്രയില്‍ എത്തിച്ചത്. പെരിന്തല്‍മണ്ണയില്‍ നിന്ന് ആംബുലൻസില്‍ റോഡ് മാർഗമാണ് കൊണ്ടുവന്നത്.
മലപ്പുറം ജില്ലയിലെ വേങ്ങൂര്‍ സ്വദേശികളായ കളത്തില്‍ നജാദ്-ഇര്‍ഫാന ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.