െകാച്ചി: തെരഞ്ഞെടുപ്പുവേളയിൽ നടത്തിയ വര്ഗീയപരാമശത്തിെൻറ പേരിലുള്ള കേസിൽ ബി. ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന് പിള്ളക്കെതിരെ ഡിവൈ.എസ്.പി റാങ്കിൽ കുറയാത ്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന് ഹൈകോടതി. മുസ്ലിം സമുദായത്തിനെതിരെ ശ്രീധരൻ പിള്ള വർഗീയപരാമർശം നടത്തിയെന്നാരോപിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ചീഫ് ഇലക്ടറൽ ഏജൻറായിരുന്ന വി. ശിവൻകുട്ടി നൽകിയ ഹരജി തീർപ്പാക്കിയാണ് കോടതിയുടെ നിർദേശം.
കഴിഞ്ഞ ഏപ്രിൽ 13ന് ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രനുവേണ്ടിയുള്ള പ്രചാരണത്തിെൻറ ഭാഗമായി പൊതുവേദിയിൽ പ്രസംഗിക്കുേമ്പാൾ ‘‘ഇസ്ലാമാകണമെങ്കിൽ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ, ഡ്രസ്സൊക്കെ മാറ്റിനോക്കണ്ടേ’’യെന്ന പരാമർശം ശ്രീധരൻപിള്ള നടത്തിയിരുന്നു. ഇതിനെതിരെയാണ് ശിവൻകുട്ടി പരാതി നൽകിയത്.
സമുദായസ്പർധ വളർത്തുന്ന പരാമർശമാണ് പിള്ളയിൽ നിന്നുണ്ടായതെന്നായിരുന്നു പരാതി. ശ്രീധരൻ പിള്ളക്കെതിരെ കേസെടുക്കണമെന്നും അന്വേഷണം പ്രത്യേക സംഘത്തിന് വിടണമെന്നുമാവശ്യപ്പെട്ടാണ് ശിവൻകുട്ടി ഹൈകോടതിയെ സമീപിച്ചത്. പരാതിയിൽ കേസെടുത്തതായി പൊലീസ് തിങ്കളാഴ്ച കോടതിയെ അറിയിച്ചു. തുടർന്നാണ് അന്വേഷണം ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് കൈമാറാൻ നിർദേശിച്ച് കേസ് നടപടികൾ കോടതി അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.