കോഴിക്കോട്: യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കത്തിൽ താന്‍ ഇടപെട്ടതിനെ കുറിച്ചുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവന അജ്ഞത മൂലമാണെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിൽ മിസോറം ഗവർണർ ഇടപെടുന്നത് കണ്ടാൽ അദ്ദേഹമാണ് ഇപ്പോഴും ബി.ജെ.പി പ്രസിഡൻറ് എന്ന് തോന്നുമെന്ന ചെന്നിത്തലയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു ശ്രീധരന് പിള്ള.
താൻ ഇടക്കിടക്ക് കേരളത്തിൽ വരുന്നുവെന്ന ചെന്നിത്തലയുടെ പരാതിക്ക് അടിസ്ഥാനമില്ല. താൻ എപ്പോൾ കേരളത്തിൽ വരണമെന്ന് തീരുമാനിക്കുന്നത് പ്രതിപക്ഷ നേതാവല്ല. കൊച്ചിയിലെത്തിയ തന്നെ കാണണമെന്ന് അറിയിച്ചതു പ്രകാരമാണ് കര്ദിനാളെ കാണാന്‍ പോയത്. രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ ഫണ്ട് വാങ്ങുന്ന ന്യൂനപക്ഷക്ഷേമ സ്ഥാപനങ്ങളിൽ 80:20 സംവരണാനുപാതം എന്നത് അനീതിയാണ്.
ക്രിസ്തീയ സഭ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുന്നതിനായി എഴുതിത്തന്ന കാര്യമാണ്. അത് പറയുന്നത് തെറ്റല്ല. ഗവർണറുടെ അധികാരപരിധിയെ കുറിച്ച് ചെന്നിത്തലയെക്കാൾ കൂടുതൽ തനിക്കറിയാമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.