കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസിലെ പ്രതിയായ എസ്.െഎ ദീപക്കിന് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ജാമ്യതുക കെട്ടിവെക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. എറണാകുളം വിചാരണ കോടതിയുടെ പരിധിയിൽ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ശ്രീജിത്തിനെ മർദിച്ചതിലും മരണത്തിലും തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ദീപക്ക് നൽകിയ ഹരജിയിൽ പ്രോസിക്യുഷന്റെ വിശദീകരണം കൂടി കേട്ട ശേഷമാണ് വിധി പറഞത്.
ഏപ്രിൽ 24 മുതൽ ഹരജിക്കാരൻ റിമാൻഡിൽ കഴിയുകയാണ്. എസ്.പി അടക്കം മേലുദ്യോഗസ്ഥെര രക്ഷപ്പെടുത്താൻ പ്രോസിക്യൂഷൻ തന്നെ ബലിയാടാക്കുകയാണെന്നും എസ്.ഐ പറഞ്ഞു. എന്നാൽ, ശ്രീജിത്ത് ഉൾപ്പെടെയുള്ള പ്രതികളെ ദീപക്ക് മർദിച്ചതായി കൂടെ കസ്റ്റഡിയിലുണ്ടായിരുന്നവരടക്കം എട്ട് പേർ മൊഴി നൽകിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
തുടർന്ന് സാക്ഷികൾ ഇത് സംബന്ധിച്ച് നൽകിയ 164 പ്രകാരമുള്ള മൊഴി കോടതിയിൽ ഹാജരാക്കി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദീപകിനെതിരെ കേസെടുത്തിട്ടുള്ളതെന്നും ആരേയും ബലിയാടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.