ശ്രീജിത്തി​െൻറ അറസ്​റ്റ്​: മജിസ്​ട്രേറ്റിന്​ വീഴ്​ച പറ്റിയെന്ന പരാതിയിൽ ഹൈകോടതിയുടെ അ​ന്വേഷണം

കൊച്ചി: വരാപ്പുഴയിൽ പൊലീസ്​ മർദനത്തിൽ മരിച്ച ശ്രീജിത്തിനെ വീടാക്രമണ കേസിൽ പ്രതിയാക്കിയപ്പോൾ യഥാസമയം ജുഡീഷ്യൽ തീരുമാനമെടുക്കുന്നതിൽ മജിസ്​ട്രേറ്റിന്​ വീഴ്​ച സംഭവി​െച്ചന്ന പരാതിയിൽ ഹൈകോടതിയുടെ ഇടപെടൽ. പറവൂർ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്​ട്രേറ്റ്​ എം. സ്​മിതക്കെതി​െര പൊലീസ്​ നൽകിയ പരാതിയിലാണ്​ ഹൈകോടതി രജിസ്​ട്രാർ മുഖേന നടപടി തുടങ്ങിയത്​. ഇൗ മാസം ഏഴിന് രാത്രി മജിസ്ട്രേറ്റി​​​െൻറ വീട്ടിൽ ശ്രീജിത്തിനെ ഹാജരാക്കാൻ അനുമതി തേടിയിരുന്നെങ്കിലും അനുവദിച്ചില്ലെന്ന് കാണിച്ചാണ്​ റൂറൽ പൊലീസ് മേധാവി എ.വി. ജോർജ്​​ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് പരാതി നൽകിയത്​. 

പരാതിയു​െട പകർപ്പ്​ കീഴ്​കോടതികളുടെ ചുമതലയുള്ള ഹൈകോടതിയിലെ സ​േബാർഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാർ കെ. ഹരിപാലിനും നൽകിയിരുന്നു. ഇത്​ പരിഗണിച്ച രജിസ്ട്രാർ എറണാകുളം സി.ജെ.എം മുഖേന പറവൂർ മജിസ്​ട്രേറ്റി​​​െൻറ വിശദീകരണം ​േതടി. ബുധനാഴ്​ച സി.ജെ.എം മുഖേന മജിസ്​ട്രേറ്റ്​ മറുപടി നൽകി. ചീഫ് ജസ്​റ്റിസുമായുള്ള കൂടിക്കാഴ്ചക്കുശേഷം വ്യാഴാഴ്​ച ഇതിൽ നടപടിയുണ്ടായേക്കും. വീഴ്​ച സംഭവിച്ചിട്ടുണ്ടെങ്കിൽ മജിസ്​ട്രേറ്റിനെതിരെ നടപടിയെടുക്കുമെന്ന്​ രജിസ്ട്രാർ കെ. ഹരിപാൽ പറഞ്ഞു. 

Tags:    
News Summary - Sreejith Custody death highcourt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.