ശ്രീജിത്തിനെ എസ്​.​െഎ മർദ്ദിച്ചുവെന്ന്​ സാക്ഷിമൊഴി

 

വരാപ്പുഴ: കസ്​റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിനെ എസ്​.​െഎ ദീപക്​ ക്രൂരമായി മർദ്ദിച്ചുവെന്ന്​ സാക്ഷിമൊഴി. ശ്രീജിത്തിനൊപ്പം കേസിൽ അറസ്​റ്റിലായ സുഹൃത്തുകളാണ്​ ​നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്​. വയറുവേദനയായി കിടന്ന ശ്രീജിത്തിനെ എസ്​.​െഎ ദീപക്​ ചവിട്ടിയെന്ന്​ സുഹൃത്തുക്കൾ പറഞ്ഞു. അസഭ്യം പറഞ്ഞ്​ അടിവയറ്റിലാണ്​ ചവിട്ടിയത്. വെള്ളിയാഴ്​ച രാത്രിയാണ്​ ശ്രീജിത്തിനെ എസ്​.​െഎ ക്രൂരമായി മർദ്ദിച്ചതെന്നു സുഹൃത്തുക്കൾ വ്യക്​തമാക്കി.

 ശ്രീജിത്ത്​ അറസ്​റ്റിലായ സമയത്ത്​ സി.​െഎ ക്രിസ്​പിൻ സാം പൊലീസ്​ സ്​റ്റേഷനിൽ എത്തിയിരുന്നു. ശ്രീജിത്തിനെ ആശുപത്രിയിലേക്ക്​ കൊണ്ട്​ പോയ പൊലീസുകാരും മർദ്ദിച്ചുവെന്നും സുഹൃത്തുക്കൾ പറഞ്ഞു. ശ്രീജിത്തി​ൻറ ശരീരത്തിലെ പരിക്കുകൾ അതിന്​ ശേഷമാണ്​ ഉണ്ടായതെന്നും ഇവർ വ്യക്​തമാക്കുന്നു. ആർ.ടി.എഫും എസ്​.​െഎയും മാത്രമല്ല ശ്രീജിത്തിനെ മർദിച്ചതെന്ന്​ വ്യക്​തമാക്കുന്നതാണ്​ ഇൗ സാക്ഷിമൊഴികൾ.

 

Tags:    
News Summary - Sreejith custody murder case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.