കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം സി.ബി.െഎക്ക് വിടേണ്ടെന്ന് ൈഹകോടതി. സി.ബി.െഎ അന്വേഷിക്കാൻ തക്ക കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ അഖിലയുടെ ഹരജി സിംഗിൾബെഞ്ച് തള്ളിയത്. ‘‘പ്രോസിക്യൂഷൻ കണ്ടെത്തിയ പ്രതികൾക്കപ്പുറം ഹരജിക്കാരിക്ക് മറ്റ് പേരുകൾ ചൂണ്ടിക്കാട്ടാനില്ല, പ്രത്യേക സംഘത്തിെൻറ അന്വേഷണം കാര്യക്ഷമമായി നടക്കുന്നു, കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത നിലവിലില്ല’’ -കോടതി വ്യക്തമാക്കി.
കുറ്റകൃത്യം നടത്തിയതായി പ്രോസിക്യൂഷൻ കണ്ടെത്തി പിടികൂടിയ സിവിൽ പൊലീസ് ഒാഫിസർമാരുടെ കാര്യത്തിൽ ഹരജിക്കാരി തർക്കമുന്നയിച്ചിട്ടില്ല. പ്രതികളായ പൊലീസുകാരും എസ്.െഎയുമാണ് ശ്രീജിത്തിനെ മർദിച്ചതെന്ന പ്രോസിക്യൂഷെൻറ കണ്ടെത്തലിനോടും യോജിപ്പാണ്. പ്രോസിക്യൂഷൻ പറയുന്നതല്ലാത്ത മറ്റേതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുന്നയിക്കുന്നില്ല. സാഹചര്യങ്ങൾ ഇങ്ങനെയായിരിക്കെ സി.ബി.െഎ അന്വേഷണം അനാവശ്യമാണ്.
വാസുദേവെൻറ വീടാക്രമിച്ച കേസിനെ തുടർന്ന് ശ്രീജിത്തിെൻറ അറസ്റ്റിനായി പൊലീസിന് മേൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന ഹരജിക്കാരിയുടെ വാദവും കോടതി തള്ളി. സി.പി.എമ്മിനെ എതിർക്കുന്ന നിലപാടുള്ള രാഷ്ട്രീയ കക്ഷികളുടെ അനുഭാവി പോലും ആയിരുന്നില്ല ശ്രീജിത്ത് എന്ന് ഹരജിയിൽതന്നെ പറയുേമ്പാൾ, അറസ്റ്റിന് രാഷ്ട്രീയ താൽപര്യങ്ങളല്ലെന്ന് വ്യക്തമാണ്. രാഷ്ട്രീയ താൽപര്യമില്ലാത്തിടത്തോളം ജില്ല പൊലീസ് മേധാവിയും മറ്റ് രാഷ്ട്രീയക്കാരുമായുള്ള ഗൂഢാലോചനക്ക് സാധ്യതയില്ല. ഇൗ ഘട്ടത്തിൽ അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്നും പക്ഷപാതപരമാണെന്നും പറയാനാവില്ല.
കുറ്റക്കാരായ പൊലീസുകാർക്കെതിരെ വേഗത്തിലുള്ള നടപടി ഉണ്ടായിട്ടുണ്ട്. ശ്രീജിത്തിനെ മർദിച്ചുവെന്ന് കരുതുന്ന പൊലീസുകാരെ പിടികൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വീട്ടിൽനിന്ന് പിടികൂടിയപ്പോഴും കസ്റ്റഡിയിലും പൊലീസുകാർ മർദിച്ചതായി ശ്രീജിത്തിെൻറ വീട്ടുകാരും കൂടെ അറസ്റ്റിലായവരുമാണ് മൊഴി നൽകിയത്. അതിനാൽ, പ്രതികൾക്ക് സാക്ഷികളെ സ്വാധീനിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ടയാളുടെ ഭാര്യ ഹരജി നൽകിയെന്നത് കൊണ്ട് മാത്രം കേസ് സി.ബി.െഎക്ക് വിടാനാവില്ല. സർക്കാറിൽനിന്ന് ലഭിച്ച നഷ്ടപരിഹാരവും ജോലിയും തൃപ്തികരമല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ ഹരജിക്കാരിക്ക് ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കാമെന്നും സിംഗിൾബെഞ്ച് പറഞ്ഞു. പൊലീസ് ഒാഫിസർമാർ പ്രതികളായ കേസിൽ പൊലീസിെൻറ അന്വേഷണം നിഷ്പക്ഷമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്.
എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മരണപ്പെട്ട ശ്രീജിത്തിെൻറ ഭാര്യ അഖില പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.