തിരുവനന്തപുരം: സഹോദരൻ ശ്രീജീവിെൻറ കസ്റ്റഡി മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പാറശ്ശാല സ്വദേശി ശ്രീജിത്ത് വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചു. സി.ബി.ഐ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് ബുധനാഴ്ച സമരം അവസാനിപ്പിച്ച് മടങ്ങിയ ശ്രീജിത്ത് ജീവന് ഭീഷണിയുണ്ടെന്നും കുറ്റക്കാർക്കെതിരെ ഉടൻ നടപടി ആവശ്യപ്പെട്ടുമാണ് വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്.
കേസിൽ ഉൾപ്പെട്ടവർ സമീപവാസികളായതിനാൽ വീട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ജീവന് സംരക്ഷണം ആവശ്യപ്പെട്ടാണ് താൻ വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിലേെക്കത്തിയതെന്ന് ശ്രീജിത്ത് പറഞ്ഞു. നേരത്തേ 782 ദിവസത്തോളം പിന്നിട്ട സമരത്തെ തുടർന്ന് സി.ബി.ഐ കേസ് ഏറ്റെടുക്കുകയും ശ്രീജിത്തിെൻറ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
തുടർന്നാണ് സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങിയത്. രണ്ടുദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് ശ്രീജിത്ത് സമരത്തിെനത്തിയത്. സമൂഹ മാധ്യമ കൂട്ടായ്മയുടെ മറപിടിച്ച് തെൻറ പേരിൽ ചിലർ വ്യാപകമായി പണപ്പിരിവ് നടത്തിയതായും ശ്രീജിത്ത് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.