തിരുവനന്തപുരം: സഹോദരെൻറ കസ്റ്റഡി മരണത്തിൽ സി.ബി.െഎ അന്വേഷണമാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം 769ാം ദിനത്തിലേക്ക് കടക്കുന്നതിടെ കേസുമായി ബന്ധപ്പെട്ട രേഖകളുമായി ശ്രീജിത്തിെൻറ മാതാവ് രമണി ഗവർണർ പി. സദാശിവത്തെ കണ്ടു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്കൊപ്പം മാതാവും സഹോദരിയും ഗവർണറെ സന്ദർശിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്കിയ പരാതികളുടെയും വിശദാംശങ്ങളുടെയും രേഖകളുമായി ബുധനാഴ്ച തന്നെ വീണ്ടും കാണാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് സമൂഹിക കൂട്ടായ്മ അംഗങ്ങളോടൊപ്പം കേസുമായി ബന്ധപ്പെട്ട രേഖകളുമായി രമണി ഗവർണറെ കണ്ടത്. സമർപ്പിച്ച രേഖകള്‍ കേന്ദ്രസര്‍ക്കാറിന് കൈമാറുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതായി ഇവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗവർണർ സന്ദർശനാനുമതി നൽകിയതിൽ സന്തോഷമുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു. സെക്രേട്ടറിയറ്റിന് മുന്നിൽ സമരം തുടരുന്ന ശ്രീജിത്തിന് പിന്തുണയുമായി ബുധനാഴ്ചയും സാമൂഹിക മാധ്യമ കൂട്ടായ്മകളിലെ അംഗങ്ങളെത്തിയിരുന്നു.
അതേസമയം രാഷ്ട്രീയരംഗത്തെ പ്രമുഖരുടെ സന്ദർശനം ബുധനാഴ്ചയുണ്ടായില്ല. സി.ബി.ഐ അന്വേഷിക്കുമെന്ന ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ബുധനാഴ്ചയും ശ്രീജിത്ത് വ്യക്തമാക്കി. സമരത്തിൽ പങ്കാളികളാകുന്ന സാമൂഹികമാധ്യമ കൂട്ടായ്മകളിലെ പ്രതിനിധികൾ റിലേ സത്യഗ്രഹസമരം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.