തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവ് കസ്റ്റഡി മരിച്ച സംഭവത്തിെൻറ അന്വേഷണം സി.ബി.െഎക്ക് വിടാനാവില്ലെന്ന് കേന്ദ്രസർക്കാർ. സി.ബി.െഎക്ക് വിടാനുള്ള അപുർവങ്ങളിൽ അപുർവമായ കേസല്ല ശ്രീജിവിെൻറ മരണമെന്ന് കേന്ദ്രസർക്കാർ പറയുന്നു. സി.ബി.െഎ കേസുകളുടെ ബാഹുല്യവും ചൂണ്ടിക്കാട്ടിയാണ് നടപടി.
സംഭവത്തിൽ സി.ബി.െഎ അന്വേഷണം നടത്താനാകില്ലെന്ന് കാട്ടി കേന്ദ്രം കേരളത്തിന് കത്തയക്കുകയായിരുന്നു. എന്നാൽ, ആവശ്യമുന്നയിച്ച് വീണ്ടും കേന്ദ്രസർക്കാറിനെ സമീപിക്കാനാണ് കേരള സർക്കാറിെൻറ തീരുമാനമെന്നാണ് സൂചന.
ശ്രീജിവിെൻറ മരണത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത് 764ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരത്തിലാണ്. ശ്രീജിത്തിന് പിന്തുണയുമായി തിങ്കളാഴ്ച സംഗമം നടക്കാനിരിക്കെയാണ് കേസ് സി.ബി.െഎക്ക് വിടാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. 2014ലാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിവ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.