തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ ചട്ടങ്ങള്‍ ലംഘിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ച നടപടി വിവാദത്തില്‍. തമിഴ്നാട്ടിലെ തിരുവൈഗ നഗര്‍, എഗ്മോർ നിയമസഭ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷണച്ചുമതല നല്‍കിയത്.
തെരഞ്ഞെടുപ്പ് കമീഷെൻറ ചട്ടങ്ങള്‍ മറികടന്നുള്ള നീക്കത്തിനെതിരെ സിറാജ് ദിനപത്രം മാനേജ്മെൻറ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. സിറാജ് പ്രതിനിധി എ. സൈഫുദ്ദീന് ഹാജി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ, ചീഫ് സെക്രട്ടറി വി.പി. ജോയി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.