തിരുവനന്തപുരം: ഒൗദ്യോഗിക കാറും ഒാഫിസും വേണ്ടെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺശ്രീവാസ്തവ. അദ്ദേഹം തന്നെയാണ് തനിക്ക് സർക്കാർ നിർേദശിച്ച സൗകര്യങ്ങൾ വേണ്ടെന്ന് പൊലീസ് ആസ്ഥാനത്ത് അറിയിച്ചത്. ഒരു ഡ്രൈവറുടെ സേവനം മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതിെൻറ അടിസ്ഥാനത്തിൽ അത് ലഭ്യമാക്കുകയും ചെയ്തു.
പൊലീസ് ആസ്ഥാനത്തിനു പുറത്ത് ശ്രീവാസ്തവക്ക് ഓഫിസ് സജ്ജീകരിക്കാനും കാറും ഡ്രൈവറും നൽകാനും പൊതുഭരണ വകുപ്പ് കഴിഞ്ഞ അഞ്ചിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ തുടർനടപടികൾക്കായി അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ബന്ധപ്പെട്ടപ്പോഴാണ് കാറും ഓഫിസും ശ്രീവാസ്തവ നിരസിച്ചത്. ശ്രീവാസ്തവയുടെ യാത്രദിന ബത്ത ബില്ലുകൾ പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ തന്നെ പാസാക്കി നൽകണമെന്ന സർക്കാർ നിർേദശവും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.