തിരുവനന്തപുരം: തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം അസത്യമാണെന്ന് ശ്രീറാം വെങ്ക ിട്ടരാമനൊപ്പം അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസ്. ഏഷ്യാനെറ്റ് ന്യൂസി െൻറ അഭിമുഖ പരിപാടിയിലാണ് വഫയുടെ വിശദീകരണം. മോഡലാണെന്നും ഭർത്താവുമായി അകന്ന ് കഴിയുന്നുവെന്നും ഉന്നത ബന്ധങ്ങളുണ്ടെന്നും ഉൾപ്പെടെ തന്നെക്കുറിച്ച് പ്രചരിക്കുന് നതെല്ലാം കള്ളങ്ങളാണ്.
പപ്പായും മമ്മയും 30 വർഷമായി ദമ്മാമിൽ ഷോപ്പ് നടത്തുന്നുണ്ടെന്നതല്ലാതെ മറ്റൊരു ബിസിനസും തനിക്കോ കുടുംബത്തിനോ ഇല്ല. ഭർത്താവ് മറൈൻ എൻജിനീയറാണ്. ഒരു ചുരിദാറിെൻറ പരസ്യം മാത്രമാണ് മോഡൽ എന്ന് പറയാവുന്ന തരത്തിൽ ചെയ്തിട്ടുള്ളത്. രണ്ട് ടി.വി ഷോകളും ചെയ്തിട്ടുണ്ട്. 2014ൽ ഫേസ്ബുക്ക് അടക്കം ഡിലീറ്റ് ചെയ്തു.
ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചതിനാൽതന്നെ ആഗ്രഹിച്ച രീതിയിൽ പഠിക്കുവാൻ കഴിഞ്ഞിരുന്നില്ല. മകൾ 12ാം ക്ലാസിലാണ് ഇപ്പോൾ പഠിക്കുന്നത്. അടുത്തിടെയാണ് പ്ലസ് ടു എഴുതിയെടുത്തത്. ഇപ്പോൾ പ്രൈവറ്റായി ബി.എ ഇംഗ്ലീഷ് പഠിക്കുകയാണ്.
ഉന്നത ബന്ധമെന്ന് പറയാവുന്ന തരത്തിലുള്ളത് രണ്ട് സൗഹൃദങ്ങൾ മാത്രമാണ്. മെറിൻ ജോസഫ് ഐ.പി.എസുമായി ഒരു സലൂണിൽ െവച്ച് കണ്ട് സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ ഒരു ഷോ കണ്ട് അഭിനന്ദിക്കാൻ വിളിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിെൻറ വീട്ടിൽ ചെന്ന് കാണുകയും ചെയ്തു. അത് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് അപകടം നടന്ന ദിവസം കണ്ടത്. മാന്യനായ വ്യക്തിയാണ് ശ്രീറാം. ഇതുവരെ മോശം അനുഭവം അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ല. രാത്രി ഡ്രോപ് ചെയ്യാമോ എന്ന് ശ്രീറാം ചോദിച്ചപ്പോൾ സമ്മതിച്ചത് അതുകൊണ്ടാണ്.
ഞാൻ ഓടിക്കുന്നതിനേക്കാൾ വേഗത്തിലാണ് ശ്രീറാം വണ്ടി ഓടിച്ചത്. എെൻറ വീട്ടിൽ ആരും കുടിക്കാറില്ല. അതുകൊണ്ട് ആ മണം തിരിച്ചറിയാൻ പറ്റില്ല. ശ്രീറാമിന് ഒരു മണമുണ്ടായിരുന്നു. അതെന്തായിരുന്നുവെന്ന് പരിേശാധനകളിലാണ് തെളിയേണ്ടതെന്നും വഫ പറഞ്ഞു. തേൻറതല്ലാത്ത േഫാേട്ടായാണ് സമൂഹമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുന്നത്. തനിക്ക് ഭര്‍ത്താവിെൻറ അടുത്തേക്ക് തിരിച്ചുപോകണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.