ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് സെല്ലിലേക്ക് മാറ്റി

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ​െഎ.എ.എസ്​ ഉദ്യോഗസ്​ഥൻ ശ്രീറാം വെങ്കിട്ടരാമ‍​​െൻറ സ്വകാര്യ ആശുപത്രിയിലെ ‘സുഖവാസ’ത്തിന് വിരാമം. തുടർ ചികിത്സക്ക് ശ്രീറാമിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിൽ കഴിയവെ റിമാൻഡ്​ ചെയ്​ത ശ്രീറാമിന് ഫൈവ്​സ്​റ്റാർ സൗകര്യങ്ങൾ ലഭിച്ചെന്ന ആക്ഷേപം വന്നതോടെ ഡിസ്​ചാർജ്​ ചെയ്യാൻ പൊലീസ്​ ആവശ്യപ്പെടുകയായിരുന്നു.

ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ട് കൂടി പരിഗണിച്ച മജിസ്ട്രേറ്റ് ശ്രീറാമിനെ പൂജപ്പുര ജില്ല ജയിലിലേക്ക് മാറ്റാൻ നിർദേശിച്ചു. ജയിലിൽ എത്തിച്ചതിന്​ പിന്നാലെ ജയിൽ ഡോക്ടർമാർ ആംബുലൻസിലെത്തി പരിശോധിച്ച ശേഷം ​ശ്രീറാമിനെ രാത്രി എട്ടരയോടെ മെഡിക്കൽ കോളജ്​ ആശുപത്രിയി​േലക്ക്​ മാറ്റുകയായിരുന്നു. കിംസ്​ ആശുപത്രിയിൽനിന്ന്​ സ്​ട്രച്ചറിൽ കിടത്തി മുഖത്ത്​ മാസ്​ക്​ ഇട്ടാണ്​ ശ്രീറാമിനെ പുറത്തേക്ക്​ കൊണ്ടുവന്നത്​.

സ്വകാര്യ ആശ​ുപത്രിയിലെ 923ാം നമ്പർ എ.സി ഡീലക്സ് മുറിയിൽ ടി.വിയും ഫോണും അടക്കമുള്ള സൗകര്യം ലഭ്യമായിരുന്നു. പുറത്ത് പൊലീസ് കാവൽ നിൽക്കുമ്പോഴും മുറിക്കുള്ളിൽ സുഹൃത്തുകളുടെയും പിതാവി​​െൻറയും സഹായത്തോടെ വാട്സ്ആപ്​ അടക്കമുള്ളവ ശ്രീറാം ഉപയോഗിച്ചു. ഇതുസംബന്ധിച്ച വാർത്തകൾ ദൃശ്യമാധ്യമങ്ങൾ പുറത്തുവിട്ടതോടെ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂനിയനും മരണപ്പെട്ട ബഷീറി‍​​െൻറ കുടുംബവും രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽനിന്ന്​ മാറ്റാൻ പൊലീസ്​ തീരുമാനിച്ചത്.

സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണം മ്യൂസിയം സി.ഐ സുനിലി​​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശ്രീറാമിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്​ത്​ ആംബുലൻസിൽ പാൽക്കുളങ്ങരയിലുള്ള മജിസ്ട്രേറ്റി​​െൻറ വസതിയിൽ എത്തിച്ചു. ഇടിയുടെ ആഘാതത്തിൽ സ്പൈനൽ കോഡിന് പ്രശ്നമുണ്ടെന്നും ഇതി​​െൻറ ഭാഗമായി ഇടക്ക് ഛർദിക്കുന്നുണ്ടെന്നും വലത് കൈക്ക് ചതവുണ്ടെന്നുമായിരുന്നു മെഡിക്കൽ റിപ്പോർട്ട് . ഇതുപരിഗണിച്ച മജിസ്​ട്രേറ്റ്​ ആംബുലൻസിൽ കയറിയാണ്​ ശ്രീറാമിനെ പരിശോധിച്ചത്​. തുടർന്ന്​, ജില്ല ജയിലിലേക്ക് അയച്ച്​ ഉത്തരവിടുകയായിരുന്നു. ഒപ്പം ജയിലിലെ ഡോക്ടർ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കാനും പൊലീസിന് നിർദേശം നൽകി.

തുടർന്ന്, പൂജപ്പൂര ജില്ല ജയിലിലെത്തിച്ച ശ്രീറാമിനെ ജയിൽ സൂപ്രണ്ടി​​െൻറ സാന്നിധ്യത്തിൽ ഡോക്ടർ ആരോഗ്യപരിശോധന നടത്തിയശേഷമാണ് തുടർ ചികിത്സക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അതേസമയം കേസിൽ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

Tags:    
News Summary - sri ram venkitaraman transfer to sub jail -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.