ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് സെല്ലിലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ െഎ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമെൻറ സ്വകാര്യ ആശുപത്രിയിലെ ‘സുഖവാസ’ത്തിന് വിരാമം. തുടർ ചികിത്സക്ക് ശ്രീറാമിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിൽ കഴിയവെ റിമാൻഡ് ചെയ്ത ശ്രീറാമിന് ഫൈവ്സ്റ്റാർ സൗകര്യങ്ങൾ ലഭിച്ചെന്ന ആക്ഷേപം വന്നതോടെ ഡിസ്ചാർജ് ചെയ്യാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ട് കൂടി പരിഗണിച്ച മജിസ്ട്രേറ്റ് ശ്രീറാമിനെ പൂജപ്പുര ജില്ല ജയിലിലേക്ക് മാറ്റാൻ നിർദേശിച്ചു. ജയിലിൽ എത്തിച്ചതിന് പിന്നാലെ ജയിൽ ഡോക്ടർമാർ ആംബുലൻസിലെത്തി പരിശോധിച്ച ശേഷം ശ്രീറാമിനെ രാത്രി എട്ടരയോടെ മെഡിക്കൽ കോളജ് ആശുപത്രിയിേലക്ക് മാറ്റുകയായിരുന്നു. കിംസ് ആശുപത്രിയിൽനിന്ന് സ്ട്രച്ചറിൽ കിടത്തി മുഖത്ത് മാസ്ക് ഇട്ടാണ് ശ്രീറാമിനെ പുറത്തേക്ക് കൊണ്ടുവന്നത്.
സ്വകാര്യ ആശുപത്രിയിലെ 923ാം നമ്പർ എ.സി ഡീലക്സ് മുറിയിൽ ടി.വിയും ഫോണും അടക്കമുള്ള സൗകര്യം ലഭ്യമായിരുന്നു. പുറത്ത് പൊലീസ് കാവൽ നിൽക്കുമ്പോഴും മുറിക്കുള്ളിൽ സുഹൃത്തുകളുടെയും പിതാവിെൻറയും സഹായത്തോടെ വാട്സ്ആപ് അടക്കമുള്ളവ ശ്രീറാം ഉപയോഗിച്ചു. ഇതുസംബന്ധിച്ച വാർത്തകൾ ദൃശ്യമാധ്യമങ്ങൾ പുറത്തുവിട്ടതോടെ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂനിയനും മരണപ്പെട്ട ബഷീറിെൻറ കുടുംബവും രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽനിന്ന് മാറ്റാൻ പൊലീസ് തീരുമാനിച്ചത്.
സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണം മ്യൂസിയം സി.ഐ സുനിലിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശ്രീറാമിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് ആംബുലൻസിൽ പാൽക്കുളങ്ങരയിലുള്ള മജിസ്ട്രേറ്റിെൻറ വസതിയിൽ എത്തിച്ചു. ഇടിയുടെ ആഘാതത്തിൽ സ്പൈനൽ കോഡിന് പ്രശ്നമുണ്ടെന്നും ഇതിെൻറ ഭാഗമായി ഇടക്ക് ഛർദിക്കുന്നുണ്ടെന്നും വലത് കൈക്ക് ചതവുണ്ടെന്നുമായിരുന്നു മെഡിക്കൽ റിപ്പോർട്ട് . ഇതുപരിഗണിച്ച മജിസ്ട്രേറ്റ് ആംബുലൻസിൽ കയറിയാണ് ശ്രീറാമിനെ പരിശോധിച്ചത്. തുടർന്ന്, ജില്ല ജയിലിലേക്ക് അയച്ച് ഉത്തരവിടുകയായിരുന്നു. ഒപ്പം ജയിലിലെ ഡോക്ടർ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കാനും പൊലീസിന് നിർദേശം നൽകി.
തുടർന്ന്, പൂജപ്പൂര ജില്ല ജയിലിലെത്തിച്ച ശ്രീറാമിനെ ജയിൽ സൂപ്രണ്ടിെൻറ സാന്നിധ്യത്തിൽ ഡോക്ടർ ആരോഗ്യപരിശോധന നടത്തിയശേഷമാണ് തുടർ ചികിത്സക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അതേസമയം കേസിൽ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.