തിരുവനന്തപുരം: ലോക്ഡൗണിൽ കുടുങ്ങിയതിനെതുടർന്ന് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ കേന്ദ്രം മാറ്റാൻ അപേക്ഷിച്ചത് പതിനായിരത്തിൽപരം വിദ്യാർഥികൾ. പരീക്ഷകേന്ദ്രം മാറ്റുന്നതിനുള്ള ഒാൺൈലൻ അപേക്ഷ സമർപ്പണം വ്യാഴാഴ്ച വൈകുന്നേരം അവസാനിച്ചിരുന്നു. മൊത്തം 10,923 പേരാണ് അപേക്ഷിച്ചത്. 1866 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷകേന്ദ്രം മാറ്റാൻ അപേക്ഷിച്ചു.
4754 കുട്ടികൾ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷകേന്ദ്രവും 4081 പേർ രണ്ടാംവർഷ പരീക്ഷകേന്ദ്രവും മാറ്റാൻ അപേക്ഷിച്ചിട്ടുണ്ട്. 124 പേർ വി.എച്ച്.എസ്.ഇ ഒന്നാംവർഷ പരീക്ഷ കേന്ദ്രവും 95 പേർ രണ്ടാംവർഷ പരീക്ഷകേന്ദ്രവും മാറ്റാൻ അപേക്ഷിച്ചു. എസ്.എസ്.എൽ.സി ഹിയറിങ് ഇംപയേഡ് വിഭാഗത്തിൽ രണ്ടും ടി.എച്ച്.എസ്.എൽ.സിക്ക് ഒരാളും പരീക്ഷകേന്ദ്രം മാറാൻ അപേക്ഷിച്ചിട്ടുണ്ട്. കേന്ദ്രം മാറാൻ അനുമതിയുള്ളവരുടെ പട്ടിക ശനിയാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീെമട്രിക്/ പോസ്റ്റ്മെട്രിക് ഹോസ്റ്റലുകൾ, സ്പോർട്സ് ഹോസ്റ്റൽ, സാമൂഹിക ക്ഷേമവകുപ്പിന് കീഴിലെ ഷെൽട്ടർ ഹോം എന്നിവിടങ്ങിൽ താമസിച്ചുപഠിക്കുന്ന കുട്ടികൾ, ഗൾഫിലും ലക്ഷദ്വീപിലും മറ്റ് ജില്ലകളിലും അകപ്പെട്ട വിദ്യാർഥികൾ എന്നിവരിൽനിന്നാണ് പരീക്ഷകേന്ദ്രം മാറാൻ അപേക്ഷ ക്ഷണിച്ചത്.
അതേസമയം, അർഹരായ വിദ്യാർഥികൾക്ക് പരീക്ഷകേന്ദ്രം മാറ്റിനൽകുന്നതിന് അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരീക്ഷകേന്ദ്രം മാറ്റത്തിന് കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ ജില്ലകളിൽ പ്രത്യേക പരീക്ഷകേന്ദ്രം അനുവദിക്കുന്നതിെൻറ സാധ്യത പരിശോധിക്കാൻ ഉത്തരവിൽ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.