എസ്​.എസ്​.എൽ.സി, പ്ലസ്​ടു​ അടക്കം മുഴുവൻ പരീക്ഷകളും മാറ്റി

തിരുവനന്തപുരം: കോവിഡ്​ ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്​ഥാനത്ത്​ നടക്കുന്ന എല്ലാ പരീക്ഷകളും മാറ് റിവെച്ചു. എസ്​.എസ്​.എൽ.സി, പ്ലസ്​ വൺ, പ്ലസ്​ടു​ പരീക്ഷകൾ അടക്കമാണ്​ മാറ്റിവെച്ചത്​. സർവകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്​.

എസ്​.എസ്​.എൽ.സിയുടെ മൂന്നു പരീക്ഷകളാണ്​ ഇനി നടക്കാനുള്ളത്​. പുതിയ തീയതി പിന്നീട്​ തീരുമാനിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉത്തത തലയോഗത്തിലാണ്​ തീരുമാനം.

കേരള, കണ്ണൂർ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ അടക്കമാണ്​ മാറ്റിവെച്ചത്​. എം.ജി സർവകലാശാലയുടെ ഇന്നത്തെ പരീക്ഷകൾ നടക്കും. നാളെ മുതലുള്ള പരീക്ഷകളാണ്​ മാറ്റുക.

കഴിഞ്ഞദിവസം സി.ബി.എസ്​.ഇ, ഐ.സി.എസ്​.ഇ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. നേരത്തേ ഏഴാം ക്ലാസ്​ വരെയുള്ള എല്ലാ പരീക്ഷകളും ഒഴിവാക്കിയിരുന്നു.

Tags:    
News Summary - SSLC, Plus Two Exam postponed- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.