തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അവസാനഘട്ടത്തിൽ. എസ്.എസ്.എൽ.സി ഫലം മേയ് അഞ്ചിനകവും ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ ഫലം മേയ് 12നോ 15നോ പ്രസിദ്ധീകരിക്കാനുമാണ് ശ്രമം. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ സമയം കൂടി പരിഗണിച്ചായിരിക്കും തീയതി തീരുമാനിക്കുക. എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം തിങ്കളാഴ്ച വൈകീട്ടുള്ള കണക്കുപ്രകാരം 82 ശതമാനം പൂർത്തിയായി. മാർക്കുകളുടെ പരിശോധന 67ശതമാനവും പൂർത്തിയായി. മൂല്യനിർണയ ക്യാമ്പുകൾ 27ന് അടയ്ക്കും. നേരത്തേ 26ന് ക്യാമ്പുകൾ അവസാനിപ്പിക്കാനിരുന്നതായിരുന്നു. ഇടയിൽ വന്ന ഹർത്താൽ കാരണമാണ് ഒരു ദിവസത്തേക്ക് കൂടി നീട്ടിയത്. 54 മൂല്യനിർണയ ക്യാമ്പുകളിൽ 24 എണ്ണം 26നുതന്നെ അവസാനിപ്പിക്കും. അവശേഷിക്കുന്ന 30 ക്യാമ്പുകൾ 27നും അടയ്ക്കും. മൂല്യനിർണയ ക്യാമ്പുകളിൽനിന്നുതന്നെ പരീക്ഷ ഭവെൻറ സെർവറിലേക്ക് മാർക്കുകൾ അപ്ലോഡ് ചെയ്യുകയാണ്. ഒാരോ മാർക്കും ഇരട്ടി എൻട്രിയാണ് നടത്തുന്നത്. ആദ്യ എൻട്രിയും രണ്ടാമത്തെ എൻട്രിയിലെയും മാർക്കുകളിൽ വ്യത്യാസം കണ്ടാൽ കമ്പ്യൂട്ടർതന്നെ അപാകത കാണിക്കും. മാർക്ക് ഷീറ്റുകൾ മൂല്യനിർണയ ക്യാമ്പുകളിൽനിന്ന് പരീക്ഷ ഭവനിൽ എത്തിച്ച് പരിശോധനയും നടത്തും. 28നുതന്നെ മാർക്കുകളുടെ പരിശോധന പൂർത്തിയാക്കാനാകുമെന്ന് പരീക്ഷ ജോയൻറ് കമീഷണർ രാഘവൻ അറിയിച്ചു. ഇതിനു ശേഷം പരീക്ഷ പാസ് ബോർഡ് യോഗം ചേർന്ന് മോഡറേഷൻ ആവശ്യെമങ്കിൽ തീരുമാനമെടുക്കുകയും അന്തിമഫലത്തിന് അംഗീകാരം നൽകുകയും ചെയ്യണം. തുടർന്നായിരിക്കും ഫലപ്രഖ്യാപനം.
ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയുടെ മൂല്യനിർണയം ഏറക്കുറെ പൂർത്തിയായി. എൻജിനീയറിങ് എൻട്രൻസിന് പരിഗണിക്കുന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങൾക്കുള്ള ഇരട്ടമൂല്യനിർണയം മാത്രമാണ് അവശേഷിക്കുന്നത്. 15 മൂല്യനിർണയ ക്യാമ്പുകളിലായി ഇത് അവസാനഘട്ടത്തിലാണ്. ഒന്നാം വർഷ പരീക്ഷയുടെ മൂല്യനിർണയം മേയ് 29ന് 90 ശതമാനവും പൂർത്തിയാകും. ഒാപൺ സ്കൂൾ വിദ്യാർഥികളുടെ മൂല്യനിർണയം മേയ് അഞ്ചു വരെ നീളും. ഇതിനു ശേഷമായിരിക്കും ഒന്നാം വർഷ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നതിെൻറ തീയതി തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.