തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഫലം ബുധനാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. പിന്നാലെ, പരീക്ഷാഭവന്‍റേത് (http://keralapareekshabhavan.in) ഉൾപ്പെടെ വെബ്സൈറ്റുകളിലൂടെ ഫലം അറിയാനാകും. രണ്ടാം വർഷ ഹയർ സെക്കൻഡറി/വി.എച്ച്.എസ്.ഇ പരീക്ഷ ഫലം ഈ മാസം 21ന് പ്രസിദ്ധീകരിക്കും.
പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ അപേക്ഷ സംവിധാനം ജൂലൈ ആദ്യമായിരിക്കും പ്രവർത്തനക്ഷമമാകുക. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താം ക്ലാസ് ഫലം പിന്നീട് വരുന്ന സാഹചര്യത്തിൽ അവർക്കു കൂടി അപേക്ഷിക്കാൻ സൗകര്യമൊരുക്കാനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.