ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ള തന്നെ മതിയെന്ന് തീരുമാനം

തിരുവനന്തപുരം: ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിലുള്ള വെള്ള നിറം ഒഴിവാക്കേണ്ടെന്ന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ (എസ്.ടി.എ.) തീരുമാനം. കലർ കോഡ് പിൻവലിക്കേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.

യോഗത്തിൽ, ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ നിറത്തിൽ മാറ്റം വരുത്താൻ തീരുമാനമായിട്ടുണ്ട്. ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ നിറം മുന്നിലും പിന്നിലും മഞ്ഞയാക്കും. ഒക്ടോബർ ഒന്നുമുതലാണ് മാറ്റം. ഇത് ഇരുചക്ര വാഹനങ്ങൾക്ക് ബാധകമല്ല. ഡ്രൈവിങ് പരിശീലന വാഹനങ്ങൾക്ക് ഇപ്പോൾ ഏകീകൃത നിറമില്ലാത്തതിനെ തുടർന്നാണ് പുതിയ മാറ്റം.

അതേസമയം, ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്​ സം​സ്ഥാ​ന​ത്തെ​വി​ടെ​യും സർവീസ് നടത്താൻ അനുമതി നൽകി. ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്​ ‘സ്​​റ്റേ​റ്റ്​ വൈ​ഡ്’ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം ഏറെയായി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലുണ്ടായിരുന്നു. 

News Summary - STA decided that no change in White color of tourist buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.