തിരുവനന്തപുരം: മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ ലഭിക്കാനുള്ള സേവനകാലയളവിൽ ശമ്പള പരിഷ്കരണ കമീഷെൻറ പിടി. നിലവിൽ മന്ത്രിമാരുടെ സ്റ്റാഫിൽ രണ്ടുവർഷവും ഒരു ദിവസവും ജോലി ചെയ്താൽ പെൻഷന് അർഹത ലഭിക്കും. ഇൗ വ്യവസ്ഥകൾ ദുരുപയോഗം ചെയ്ത് ഒരു സർക്കാറിെൻറ കാലത്ത് രണ്ട് തവണ ജീവനക്കാരെ നിയമിക്കുന്ന രീതിയുണ്ട്. ജീവനക്കാരിൽ ഏറെപ്പേരെയും മാറ്റി പുതിയ ആളുകെള നിയമിക്കുകയാണ് ചെയ്യുക.
ഇത് ചട്ടങ്ങളുടെ ലംഘനമാണെന്ന് കമീഷൻ നിരീക്ഷിക്കുന്നു. ഇനി മുതൽ മന്ത്രിമാരുടെ സ്റ്റാഫിൽപെട്ടവർക്ക് പെൻഷൻ കിട്ടാനുള്ള സേവന കാലാവധി നാല് വർഷമാക്കണമെന്ന് കമീഷൻ റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു. ഇൗ നിർദേശം സർക്കാർ അംഗീകരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. നിലവിൽ മിനിമം പെൻഷനായ 2400 രൂപയും സംസ്ഥാന സർക്കാർ ജീവനക്കാരുടേതിന് തുല്യമായ ക്ഷാമബത്തയുമാണ് സ്റ്റാഫിന് ലഭിക്കുന്നത്.
ഇതോടൊപ്പം നിയമസഭ സെക്രേട്ടറിയറ്റിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നതും അധിക ആനുകൂല്യങ്ങൾ അനുവദിക്കുന്നതും തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. ഇ-നിയമസഭയിലേക്ക് മാറുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം പുനഃക്രമീകരിക്കണം. ശമ്പളപരിഷ്കരണ റിപ്പോർട്ട് ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗം ചർച്ച ചെയ്യും.
കമീഷെൻറ ശിപാർശകൾ പൂർണമായി നടപ്പാക്കില്ലെന്നും പ്രായോഗികവും ഉടൻ നടപ്പാക്കേണ്ടതുമായ കാര്യങ്ങളാണ് പരിഗണിക്കുകയെന്നുമാണ് വിവരം. അേതസമയം, ശമ്പളകമീഷൻ നിർദേശപ്രകാരമുള്ള വീട്ടുവാടക അലവൻസിലെ വർധന എപ്രിൽ ഒന്നുമുതൽ നടപ്പാക്കിയേക്കും. ധനസ്ഥിതി കണക്കിലെടുത്ത് വീട്ടുവാടക അലവൻസ് നടപ്പാക്കുന്നത് 2022 ജൂലൈയിലേക്ക് നീട്ടാമെന്നായിരുന്നു കമീഷൻ ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.