തിരുവല്ല : നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ആശുപത്രി കാന്റീനുകൾ അടക്കം തിരുവല്ലയിലെ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി കാന്റിൻ, പുഷ്പഗിരി മെഡിക്കൽ കോളജ് വളപ്പിലെ ജോസിൻ ഫുഡ് കോർട്ട്, ചിലങ്ക ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എൻ ഹാൻസ്, ബൈപാസിലെ ഷാജി പാപ്പാൻ, മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപത്തെ ഓയിസ്റ്റർ, എന്നിവിടങ്ങളിൽ നിന്നാണ് വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ ഭക്ഷ്യ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടിയത്.
ഹെൽത്ത് സൂപ്പർവൈസർ കെ. ശ്രീകുമാർ , ഹെൽത്ത് ഇൻസ്പെക്ടറന്മാരായ എ.ബി ഷാജഹാൻ, ജെ.എച്ച്.ഐ മാരായ പി.മോഹനൻ , ഇ കെ മനോജ് എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.