മലപ്പുറം: ഡീഗോ മറഡോണ വിടവാങ്ങിയതിെൻറ പിറ്റേന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ ഇതിഹാസ താരത്തിെൻറ ഓർമകളിലായിരുന്നു ഫുട്ബാളർമാരായ സ്ഥാനാർഥികൾ. മുൻ സന്തോഷ് ട്രോഫി-ഐ ലീഗ് താരം കെ.പി. സുബൈറിനും കേരളത്തിനുവേണ്ടി ദേശീയ ഗെയിംസിലുൾപ്പെടെ പന്തുതട്ടിയ ജംഷീന ഉരുണിയൻ പറമ്പിലിനും ഡീഗോയുടെ അപ്രതീക്ഷിത മരണം വേദനയുണ്ടാക്കി. പറപ്പൂർ ഗ്രാമപഞ്ചായത്ത് 11ാം വാർഡായ ആസാദ് നഗറിൽ യു.ഡി.എഫ് സ്ഥാനാർഥിയാണ് സുബൈർ. ജംഷീന മലപ്പുറം നഗരസഭ 13ാം വാർഡ് കാളമ്പാടിയിൽ എൽ.ഡി.എഫിന് വേണ്ടിയും മത്സരിക്കുന്നു.
ചെറുപ്പത്തിൽ ആദ്യം കേട്ട ഫുട്ബാൾ താരങ്ങളുടെ പേരിലൊന്നാണ് മറഡോണയെന്ന് സുബൈർ. ഇന്ത്യക്കാരനായ വലിയ കളിക്കാരനാണ് എന്നായിരുന്നു ധാരണ. കളി കാണാൻ തുടങ്ങിയപ്പോൾ മറഡോണയോടും ഒപ്പം അർജൻറീനയോടും ഇഷ്ടം കൂടിവന്നു. നീലക്കുപ്പായക്കാർ തന്നെയാണ് അന്നും ഇന്നും എന്നും പ്രിയപ്പെട്ടവർ. മരിച്ചെന്ന് കരുതി ഡീഗോ മായുന്നില്ല. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിെൻറ ഓർമകൾ നിലനിൽക്കുമെന്നും സുബൈർ പറഞ്ഞു.
മറഡോണയുടെ മരണ വാർത്ത കേട്ടപ്പോഴുണ്ടായ നടുക്കം വിട്ടുമാറിയില്ലെന്ന് യു.പി. ജംഷീന. കളിക്കാൻ തുടങ്ങുംമുമ്പേ കേട്ട പേരാണ്. അർജൻറീന ഫാൻ അല്ലെങ്കിലും മറഡോണയോളം ഒരു താരത്തോടും ആദരവ് തോന്നിയിട്ടില്ലെന്ന് ജംഷീന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.