തിരുവനന്തപുരം: സംസ്ഥാന മന്ത്രി സഭ മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സി.പി.എം-സി.പി.ഐ ഉഭയ കക്ഷി ചർച്ചയിലാണ് സത്യപ്രതിജ്ഞ തിയതി തീരുമാനമായത്. മന്ത്രിമാർ ആരൊക്കെ, പദവികൾ ഏതൊക്കെ തുടങ്ങിയ വിഷയങ്ങളിൽ ഇതിനകം ധാരണയുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്.
മുന്നണിയിലെ പുതിയ കക്ഷികൾക്ക് പ്രാതിനിധ്യം നൽകേണ്ടിവരുേമ്പാൾ മന്ത്രിസഭയുടെ വലിപ്പം സംബന്ധിച്ച വെല്ലുവിളിയുണ്ട്. നിലവിൽ 11 കക്ഷികളാണ് എൽ.ഡി.എഫിലുള്ളത്. സി.പി.എമ്മിന് 13 ഉം സി.പി.െഎക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പ് സ്ഥാനവുമാണ് കഴിഞ്ഞ ടേമിലുണ്ടായിരുന്നത്.
പുതിയ കക്ഷികൾക്കായി സി.പി.എം വിട്ടുവീഴ്ച ചെയ്യാതെ അതിനെ കുറിച്ച് സി.പി.െഎ ആലോചിക്കില്ല. കഴിഞ്ഞ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുേമ്പാൾ സി.പി.എമ്മിന് 12 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇടക്ക് രാജിവെച്ച ഇ.പി. ജയരാജെൻറ തിരിച്ചുവരവിനായി 13 ആയി വർധിപ്പിച്ചു. പകരമാണ് കാബിനറ്റ് പദവിയോടെയുള്ള ചീഫ്വിപ്പ് സ്ഥാനം സി.പി.െഎക്ക് നൽകിയത്. സി.പി.എം 12 ലേക്കെത്തിയാൽ ചീഫ് വിപ്പ് സ്ഥാനം സി.പി.െഎ വിടും. സി.പി.എം മന്ത്രിമാരുടെ എണ്ണം 11 ലേക്ക് കുറച്ചാൽ മൂന്ന് മന്ത്രിമാർ മതിയോ എന്നത് സി.പി.െഎ ആേലാചിക്കും.
എൽ.ജെ.ഡി, െഎ.എൻ.എൽ, കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ബി) കക്ഷികൾക്കാണ് ഒാരോ എം.എൽ.എമാരുള്ളത്. ഇതിൽ എൽ.ജെ.ഡിയും െഎ.എൻ.എല്ലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് സി.പി.എമ്മിന് കത്ത് നൽകി. അഞ്ച് കക്ഷികളുള്ളതിനാൽ ബുദ്ധിമുട്ടുണ്ടെന്ന് സി.പി.എം നേതൃത്വം ഒരു കക്ഷിയോട് വ്യക്തമാക്കി. കോവൂർ കുഞ്ഞുമോനും മന്ത്രിസ്ഥാനം അഭ്യർഥിച്ചിട്ടുണ്ട്.
ജനാധിപത്യ കേരള കോൺഗ്രസ് കത്ത് നൽകിയില്ലെങ്കിലും ലത്തീൻ കതോലിക്ക വിഭാഗത്തിൽനിന്നാണ് എം.എൽ.എ എന്നത് പരിഗണിക്കപ്പെേട്ടക്കും. കേരള കോൺഗ്രസ്(ബി) ഇതുവരെ അവകാശവാദം ഉന്നയിച്ചിട്ടില്ല. 10ന് നേതൃയോഗം ചേർന്നാകും തീരുമാനം. അഞ്ച് എം.എൽ.എമാരുള്ള കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രി സ്ഥാനം നൽകാനാണ് സാധ്യത. എൻ.സി.പിയിലെ മന്ത്രി സ്ഥാനം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തർക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.