തിരുവനന്തപുരം: കോവിഡിനെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറേക്കൂടി ജാഗ്രത കാണിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. പ്രവാസികളെ കൈവിട്ട പോലെയാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ പെരുമാറ്റം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ആശയവിനിമയത്തിലെ അപാകതയാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹവ്യാപനം ഉണ്ടാകുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ നാട്ടിൻപുറങ്ങളില്‍ ക്വാറന്‍റീന്‍ ഒരുക്കാനുള്ള സൗകര്യമുണ്ട്. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും മറ്റും ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ കൊടുക്കണം. സൗകര്യങ്ങളൊരുക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങളേയും എം.എൽ.എമാരടക്കമുള്ള ജനപ്രതിനിധികളേയും പങ്കാളികളാക്കണം.
രാജ്യത്ത് കേസുകള്‍ ഇത്രയധികം വര്‍ധിച്ചതിന് കാരണം കൃത്യമായ മുന്നൊരുക്കമില്ലാതെ ലോക് ഡൗൺ പ്രഖ്യാപിച്ചതാണ്. നാല് ദിവസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് നാട്ടിലേക്കെത്താൻ പറ്റുമായിരുന്നു. ഈ ഘട്ടത്തില്‍ സംസ്ഥാനങ്ങളില്‍ കേസുകളും കുറവായിരുന്നു. സാമൂഹ്യ വ്യാപനം ഉണ്ടായതിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ അന്യസംസ്ഥാന യാത്രക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകൾ 15 ദിവസത്തിനുശേഷം ആരംഭിച്ചാൽ മതിയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.