വിവാദ 'കിരണ്‍' ആരോഗ്യ സര്‍വേയുമായി സർക്കാർ മുന്നോട്ട്

കോഴിക്കോട്: ഡാറ്റ കനേഡിയന്‍ കമ്പനിക്ക് ചോര്‍ന്നതായി ആരോപണം ഉയര്‍ന്ന 'കിരണ്‍' (കേ​ര​ള ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫ്​ ​െറ​സി​ഡ​ൻ​സ്​ - ആ​രോ​ഗ്യം നെ​റ്റ്​​വ​ർ​ക്ക്​) ആരോഗ്യ സര്‍വേയുമായി സംസ്ഥാനം മുന്നോട്ട്. ഡിസംബറോടെ സര്‍വേ പൂര്‍ത്തീകരിച്ച് ഡാറ്റ പൂര്‍ണമായും പ്രസിദ്ധീകരിക്കും. നേരത്തെയുള്ള കരാറിലും രേഖകള്‍ പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നുവെന്നാണ് വിശദീകരണം.

കേരളത്തിലെ ജീവിതശൈലീ രോഗങ്ങളെ കുറിച്ച് പഠിക്കുന്ന കിരണ്‍ സര്‍വേയുടെ ഡാറ്റ കനേഡിയന്‍ കമ്പനിയായ പി.എച്ച്.ആര്‍.ഐക്ക് ലഭിച്ചുവെന്നായിരുന്നു ആക്ഷേപം. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ള്ളം പ​റ​യു​ക​യാ​ണെ​ന്നും വാ​ർ​ത്ത പു​റ​ത്തു​വി​ട്ട 'കാ​ര​വ​ൻ' മാ​ഗ​സി​ൻ വ്യ​ക്ത​മാ​ക്കിയിരുന്നു. ഇത് സംബന്ധിച്ച് മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അടക്കമുള്ളവര്‍ നടത്തിയ ഇ-മെയില്‍ ഇടപാടുകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഡാറ്റ ചോര്‍ച്ചയെന്ന ആക്ഷേപത്തെ അവഗണിച്ച് സര്‍വേയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നീക്കം. 10 ലക്ഷം പേരില്‍ നിന്നുള്ള വിവര ശേഖരണം അന്തിമ ഘട്ടത്തിലാണ്. ഡിസംബറോടെ പൂര്‍ത്തിയാക്കും.

ഇതിന് ശേഷം മുഴുവന്‍ വിശദാംശങ്ങളും പൊതുസമൂഹത്തിന് ലഭ്യമാക്കുന്ന രീതിയില്‍ പ്രസിദ്ധപ്പെടുത്തും. പൂര്‍ണമായ ഡാറ്റ സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍‌ത്തകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാരാണ് സര്‍വേക്കായി ഫണ്ട് നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് ഡാറ്റാ കളക്ഷന്‍‌. ഡാറ്റ സൂക്ഷിക്കുന്നത് ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി സെര്‍വറിലും. ഡാറ്റ വിശകലനം പൂര്‍ത്തിയാകുന്നതോടെ ലഭിക്കുന്ന വിവരങ്ങള്‍ ആരോഗ്യമേഖലയ്ക്ക് ഗുണകരമാകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

ഡാറ്റ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം വിവാദത്തിന്‍റെ പശ്ചാത്തലത്തിലല്ലെന്നാണ് വിശദീകരണം. ഇത് സര്‍വേയുടെ ചുമതലയുള്ള അച്യുതമേനോന്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസുമായുള്ള ആദ്യ കരാറില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന വാദവും ഗവേഷക സംഘം മുന്നോട്ടുവെക്കുന്നു.

Tags:    
News Summary - state government to proceed with kiran health survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.