പെൺകുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റംവരുത്തണമെന്ന് വനിത കമീഷൻ അധ്യക്ഷ

തിരുവനന്തപുരം: പെൺകുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റംവരുത്തണമെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. സമൂഹത്തിൽ സ്ത്രീവിരുദ്ധ നിലപാട് നിലനിൽക്കുന്നു. സ്ത്രീ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ വനിത കമീഷൻ ശ്രമിക്കുമെന്നും സതീദേവി പറഞ്ഞു.

സ്ത്രീപീഡനങ്ങളും സ്ത്രീധനത്തിന്‍റെ പേരിലുള്ള മരണങ്ങളും വലിയ ആശങ്ക ഉണ്ടാക്കുന്നു. നല്ല സമൂഹിക അവബോധം കുടുംബത്തിൽ നിന്ന് തുടങ്ങാൻ കഴിയണം. പെൺകുട്ടികൾക്ക് പൊതുഇടങ്ങൾ, തൊഴിലിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബങ്ങൾ അടക്കമുള്ള സ്ഥലങ്ങളിൽ തുല്യ അവകാശങ്ങളുണ്ടെന്ന ധാരണ അംഗീകരിക്കാനുള്ള മനോഭാവം സമൂഹത്തിന് വേണമെന്നും സതീദേവി ചൂണ്ടിക്കാട്ടി.

നിലവിലുള്ള പരാതികളിൽ തീർപ്പാക്കുന്നതിനാണ് മുഖ്യ പരിഗണന നൽകുക. സ്ത്രീധനത്തിനെതിരായ സാമൂഹിക അവബോധത്തിനുള്ള പദ്ധതികൾ കമീഷൻ ആസൂത്രണം ചെയ്യും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി സ്ത്രീകൾക്ക് തുല്യനീതി ലഭ്യമാക്കാൻ പ്രവർത്തിക്കുമെന്നും പി. സതീദേവി മീഡിയവൺ അഭിമുഖത്തിൽ വ്യക്തമാക്കി.  

Tags:    
News Summary - State Women's Commission Chairperson P SathiDevi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.