തിരുവനന്തപുരം: ടി.പി കേസ് പ്രതികൾ ആവർത്തിച്ച് കുറ്റം ചെയ്യുന്നെന്നത് സംബന്ധിച്ച വാർത്തകൾ വന്ന പശ്ചാത്തലത്തിൽ നിജസ്ഥിതി പരിശോധിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ജയിൽ ഭരണസംവിധാനം കൂടുതൽ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചോദ്യോത്തര വേളയിൽ മന്ത്രി കെ. ബാബു ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തടവുകാർക്ക് മദ്യവും ഫോണുമെല്ലാം സുലഭമായി ലഭിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് അലോസരമുണ്ടാകുമെന്നതിനാൽ ഇതൊക്കെ ആഭ്യന്തര വകുപ്പിെൻറ പിഴവാണെന്ന് പറയുന്നില്ലെന്നുമായിരുന്നു കെ. ബാബിന്റെ ആരോപണം. അംഗം മലർന്നുകിടന്ന് തുപ്പുകയാണെന്നും ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളിൽനിന്ന് സിം കാർഡും മൊബൈൽ ഫോണുമെല്ലാം പിടികൂടിയത് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ആണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.