കെ.എം. ഷാജിയുടെ വീടിന്​ നേരെ കല്ലേറ്​

ക​ണ്ണൂ​ർ:  കെ.​എം. ഷാ​ജി എം.​എ​ൽ.​എ​യു​ടെ വീ​ടി​ന്​ നേ​രെ സാ​മൂ​ഹി​ക​വി​രു​ദ്ധ​സം​ഘം ക​ല്ലേ​റ്​ ന​ട​ത്തി. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​യോ​ടെ​യാ​ണ്​ അ​ല​വി​ൽ ഒ​റ്റ​ത്തെ​ങ്ങ്​​ മ​ണ​ലി​ലെ ഗ്രീ​ൻ​വി​ല്ല​യി​ലെ കെ.​എം. ഷാ​ജി​യു​ടെ ഒ​മ്പ​താം ന​മ്പ​ർ വീ​ടി​ന്​ നേ​രെ ക​േ​ല്ല​റ്​ ന​ട​ന്ന​ത്.  സം​ഭ​വ​സ​മ​യ​ത്ത്​ ​എം.​എ​ൽ.​എ​യും കു​ടും​ബ​വും ത​ല​േ​ശ്ശ​രി​യി​ലാ​യി​രു​ന്നു. 

ബു​ധ​നാ​ഴ്​​ച രാ​വി​ലെ അ​ഴീ​ക്ക​ലി​ൽ ന​ട​ക്കു​ന്ന മ​ണ​ൽ​തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ര​ത്തോ​ട്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച കെ.​എം. ഷാ​ജി മ​ണ​ൽ​വാ​ര​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സ​മ്പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​​െൻറ വി​രോ​ധ​ത്തി​ൽ മ​ണ​ൽ​മാ​ഫി​യ​യാ​ണ്​ ക​ല്ലേ​റ്​ ന​ട​ത്തി​യ​തെ​ന്നാ​ണ്​ സം​ശ​യം. ടൗ​ൺ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വി​വ​ര​മ​റി​ഞ്ഞ്​ ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​ർ സ്ഥ​ല​െ​ത്ത​ത്തി.

Tags:    
News Summary - Stone to KM Shaji home-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.