തൃശൂർ: പൊലീസിൽ ദാസ്യപ്പണി നടത്തിയാൽ എത്ര ഉന്നതരായാലും കർശന നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൃശൂരിൽ മാധ്യമ പ്രവർത്തകേരാട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പൊലീസ് കേരള സംസ്കാരത്തിന് അനുസരിച്ച് പ്രവർത്തിക്കണം. പൊലീസുകാർ ദാസ്യപ്പണി ചെയ്യേണ്ട കാര്യമില്ല. പൊലീസിനെ നിയമിക്കുന്നത് പി.എസ്.സിയാണെന്ന് നല്ല ബോധ്യം വേണം.
ഈ ബോധ്യമുണ്ടായതിനാലാണ് ദാസ്യപ്പണിയുടെ വിവരം ഇപ്പോൾ പുറത്ത് വന്നത്. ഇതര സംസ്ഥാനങ്ങളിൽ പൊലീസിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നുണ്ട്. കേരളത്തിൽ അപൂർവം ഒാഫിസർമാരെക്കുറിച്ചാണ് പരാതി ഉയർന്നിട്ടുള്ളത്. ഇടതുസർക്കാർ ഒരു കാരണവശാലും ഇത് അനുവദിക്കില്ല. പഴയ കാലത്ത് ഓർഡർലി സമ്പ്രദായമുണ്ടായിരുന്നു. അത് നിരോധിച്ചു.
എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം കിട്ടിവന്ന പൊലീസുകാരെ മുൻകാലങ്ങളിൽ ഇത്തരം പണികൾ ഏൽപ്പിച്ചിരുന്നു. 1980 മുതൽ പി.എസ്.സി വഴിയാണ് പൊലീസ് നിയമനം. ഒരുവിധ വീട്ടുവേലയും ചെയ്യേണ്ടതില്ല. ഇത്തര സംസ്ഥാനങ്ങളിൽ നിന്നുള്ള ഐ.പി.എസുകാർ കേരളത്തിെൻറ സംസ്കാരത്തിന് അനുസരിച്ച് മാറണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.