തെരുവ് നായ അക്രമണം വീണ്ടും; കൊല്ലത്ത് പഞ്ചായത്ത് അംഗത്തെ നായ കടിച്ചു

കൊല്ലം: സംസ്ഥാനത്ത് തെരുവ് നായ അക്രമണം തുടർക്കഥ. കൊല്ലത്ത് പഞ്ചായത്ത് അംഗത്തെ നായ കടിച്ചു. ഉമ്മന്നൂർ പഞ്ചായത്തിലെ നെല്ലിക്കുന്നം വാർഡ് മെമ്പറായ ആർ ശ്രീജിത്തിനാണ് കടിയേറ്റത്. പരിക്കേറ്റ ശ്രീജിത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ പുറകിലൂടെ വന്ന് നായ കടിക്കുകയായിരുന്നു. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുകയാണ്. ഓരോ ദിവസവും നിരവധി പേർക്കാണ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നത്.

Tags:    
News Summary - Stray dog ​​attacks again; Kollam panchayath member bitten by dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.