കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ രാത്രി ഒപ്പിടാനെത്തിയ ഓട്ടോ ഡ്രൈവറെ സ്റ്റേഷന് മുന്നിൽ തെരുവു നായ കടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. കോർപറേഷൻ സെക്രട്ടറി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ‘മാധ്യമം’ വാർത്തയെ തുടർന്നാണ് കമീഷന്റെ ഇടപെടൽ. മെഡിക്കൽ കോളജ് മണക്കാട്ടൂർ സ്വദേശി ഒ. ശോഭീന്ദ്രനാണ് നായയുടെ കടിയേറ്റത്. രാത്രി മെഡിക്കൽ കോളജ് പരിസരത്ത് ഓട്ടത്തിന് എത്തുന്നവർ സ്റ്റേഷനിൽ ഒപ്പിടണമെന്നാണ് പൊലീസ് നിർദേശം. ഇത്തരത്തിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് കടിയേറ്റത്. സ്റ്റേഷന് മുന്നിലും പാർക്കിങ് സ്ഥലത്തും നായ്ക്കൾ വിശ്രമിക്കുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.