പാമ്പാടി ആർ.ഐ.ടി എൻജിനീയറിങ്​ കോളജിൽ നായ്​ശല്യം; വിദ്യാർഥികൾ രണ്ടാംദിവസവും പഠിപ്പുമുടക്കി

കോട്ടയം: പാമ്പാടി ആർ.ഐ.ടി എൻജിനീയറിങ്​ കോളജിലെ തെരുവുനായ്​ ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട്​ വിദ്യാർഥികൾ രണ്ടാംദിവസവും പഠിപ്പുമുടക്കി. അധികൃതർ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച്​ പ്രിൻസിപ്പലിന്‍റെ മുറിയിൽ കുത്തിയിരുന്ന വിദ്യാർഥികളെ പൊലീസ്​ എത്തി ഒഴിപ്പിച്ചു.

തുടർന്ന്​ വിദ്യാർഥികൾ കോളജ്​ ഗേറ്റ്​ പൂട്ടി. തിങ്കളാഴ്​ചയും വിദ്യാർഥികൾ പഠിപ്പുമുടക്കിയിരുന്നു. രണ്ടുദിവസവും പരീക്ഷകൾ മുടക്കമില്ലാതെ നടന്നു. കാമ്പസിൽ അലഞ്ഞുനടക്കുന്ന നായ്ക്കൾ പതിനഞ്ചോളം കുട്ടികളെ ആക്രമിച്ചതായി വിദ്യാർഥികൾ പറയുന്നു. അധ്യാപകർക്കും കടിയേറ്റിട്ടുണ്ട്​. പി.ടി.എ ഇടപെട്ടിട്ടും പരിഹാരമാകാത്തതിനെ തുടർന്നാണ്​ വിദ്യാർഥികൾ സമരവുമായി രംഗത്തിറങ്ങിയത്​.

Tags:    
News Summary - Stray Dog infestation in Pampadi RIT Engineering College; The students are in Strike on second day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.