നായുടെ കടിയേറ്റ് മരണം: ധാർമിക ഉത്തരവാദിത്തം ആരോഗ്യ മന്ത്രിക്കെന്ന് ചെന്നിത്തല

തിരുവനന്തപുരം: പത്തനംതിട്ട റാന്നിയിൽ 12കാരി നായുടെ കടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ ധാർമിക ഉത്തരവാദിത്തെ ആരോഗ്യ മന്ത്രി വീണ ജോർജിനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വന്തം ജില്ലയായിട്ടും മന്ത്രി ഗൗരവമായി എടുത്തില്ല. കടിയേറ്റശേഷം മൂന്ന് വാക്സിൻ എടുത്തിട്ടും ജീവൻ രക്ഷിക്കാൻ സാധിക്കാത്തത് വാക്സിന്‍റെ ഗുണനിലവാരത്തിൽ സംശയം ജനിപ്പിക്കുന്നതാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നിയമസഭയിൽത്തന്നെ പേവിഷവാക്സിന്‍റെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. കൂടാതെ, ഗുണനിലവാരം പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും മന്ത്രി അത് ഗൗരവമായി എടുത്തില്ലെന്ന് വേണം കരുതാൻ. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് സംഭവിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Tags:    
News Summary - Street dog bite: Ramesh Chennithala blames moral responsibility to Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.